മരിയാ തോമസ്
[ 20 വര്‍ഷത്തെ കന്യാസ്ത്രീജീവിതത്തോട് 12 വര്‍ഷംമുമ്പ് വിട പറഞ്ഞിറങ്ങാന്‍ ധൈര്യം കാട്ടിയ മരിയാ തോമസ്, മഠം വിട്ടിറങ്ങിയ ആ രാത്രി ഉറങ്ങാനാവാതിരുന്നെഴുതിയ ഹൃദയവികാര-വിചാരങ്ങളാണ് താഴെ കൊടുത്തിരിക്കുന്ന കവിത. ഇത് തന്റെ മാത്രം വിചാരങ്ങളല്ലെന്നും, ജീവിതഭദ്രതയില്ലാത്തതിനാല്‍മാത്രം മഠമെന്ന കാരാഗൃഹത്തില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്ന നൂറുകണക്കിനു കന്യാസ്ത്രീകളുടെ മനോഗതങ്ങളെയും തേങ്ങലുകളെയും കൂടി പ്രതിനിധീകരിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.]
Translation from Womanhood Lost in Nunhood: by Josaantany

സ്ത്രീത്വത്തിന്‍
രുചിയെന്തെന്നറിയുന്നതിന്‍ മുമ്പു
കന്യാസ്ത്രീ വേഷത്തിനുള്ളില്‍ ഞാന്‍ പെട്ടുപോയ്!
'പരിശുദ്ധമായ സമര്‍പ്പണം', 'ദൈവത്തിന്‍
പരിശുദ്ധമാം വിളി', 'വീടിന്നനുഗ്രഹ-
ദായകമാം വിളി' എന്നൊക്കെയല്ലയോ
കുഞ്ഞുങ്ങള്‍ കേള്‍ക്കു,ന്നിതല്ലോ പ്രചോദനം!
വയസ്സറിയിക്കാത്ത പതിനഞ്ചിലാവുമോ-
കന്യാവ്രതം സ്വയം സ്വീകരിച്ചീടുവാന്‍?
ദാരിദ്ര്യബാധിതയായവള്‍ക്കാവുമോ
ദാരിദ്ര്യവും വ്രതമായ് സ്വീകരിക്കുവാന്‍?
അനുസരിക്കായ്കയ്ക്കു പ്രഹരങ്ങളേല്ക്കുവോള്‍-
അനുസരിക്കാനും സ്വയം വ്രതം നേരുമോ?
അന്ധകൂപത്തിലെ മണ്ഡൂകമെന്നപോല്‍
നാലു ചുമരുകള്‍ക്കുള്ളിലായി ഞാന്‍
എന്നും മണിയടിയ്‌ക്കൊപ്പിച്ചുണര്‍ന്നിടും,
പിന്നെ നടന്നിടും, പ്രാര്‍ഥന ചൊല്ലിടും,
ഭക്ഷണമല്പം കഴിച്ചിടും, പുഞ്ചിരി
ഏവര്‍ക്കുമേകിയിട്ടുള്ളില്‍ കരഞ്ഞിടും,
വായിക്കും, ചിന്തിക്കും, വൃത്തിയാക്കും, മഠ-
ച്ചട്ടമൊത്തിത്തിരി മാത്രമേ മിണ്ടിടൂ.
ദൂരെയായ് മുത്തുകളൊത്തിരിയുള്ളിലുള്‍-
ക്കൊള്ളും വിശാലമാമാഴിപോല്‍ വാഗ്ദത്ത-
മാം പവിഴങ്ങള്‍ നിറഞ്ഞ സ്വര്‍ഗം, അതില്‍
മാലാഖമാരെന്നപോലെ തൂവെള്ളയാം
വസ്ത്രമണിഞ്ഞു നീന്തുന്നവരായിരം
ഭക്തര്‍, സകലതും ശീലമായോര്‍, രണ്ടു
കൂട്ടരിലും സത്യസന്ധര്‍, കപടരും.
കാരുണ്യമുള്ളവര്‍, നിര്‍ദ്ദയര്‍, ആരോഗ്യ-
മുള്ളവര്‍, രോഗികള്‍, പ്രായം കുറഞ്ഞവര്‍,
വാര്‍ധക്യബാധിതര്‍, സംതൃപ്തര്‍, സംതൃപ്തി
കിട്ടാതെ അസ്വസ്ഥചിത്തരായ്ത്തീര്‍ന്നവര്‍
സംശുദ്ധര്‍ സംശുദ്ധി തീരെയില്ലാത്തവര്‍,
ദാരിദ്ര്യചൈതന്യമുള്ളവര്‍, ധൂര്‍ത്തിന്റെ
പര്യായമായവര്‍, അനുസരിക്കുന്നവര്‍,
അനുസരിക്കാനായിടാതെ പരാതിയും
പരിവട്ടവും പറഞ്ഞാകുലരാകുവോര്‍
ഉള്ളില്‍ പ്രകാശം ലഭിച്ചവര്‍, മിഥ്യയാല്‍
ബാധിതരായവര്‍ -സര്‍വരും ക്രൂശിതന്‍
ക്രിസ്തുവിന്‍ നാമത്തിലാ, ണിതാണത്ഭുതം!
കിണറിന്റെയടിയില്‍നിന്നവളോര്‍ത്തു: മുകളിലായ്
വ്യത്യസ്ത രശ്മികള്‍ കാണുമോ, ചോദ്യമൊരു
കടകോലു പോലെയായ്, വെണ്ണമേല്‍ നിന്നവള്‍
നോക്കി, പൊന്‍തരിവെട്ടമുണ്ടല്ലൊ മുകളിലായ്!
തീരമില്ലാക്കടല്‍ത്തീരത്തുനിന്നവള്‍
ഏകയായ്, ഭീതയായ്, കുറ്റപ്പെടുത്തലാല്‍
ലജ്ജിതയായ്, തന്നരക്ഷിതത്വത്തിലും
ഏതോ നിഗൂഢതയില്‍പ്പെട്ടുഴന്നവള്‍!
തീര്‍ത്തും ദരിദ്ര, വിധേയ, കന്യാവ്രതം
കാത്തുപോരുന്നവള്‍ ഞാനിതാ ടാഗോറി-
നോടൊത്തു പാടുന്നു: 'ഞാനമരം വിടും
വേളയില്‍ നീ തന്നെ നാവികനായ് വരും!'
Translation: by ജോസാന്റണി