ഒന്ന്
അങ്ങേ തിരുഹിതമെന്‍ പിതാവേ
സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിറവേറീടണമെന്നു പ്രാര്‍ഥിക്കുവാന്‍
ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ
ഞങ്ങളില്‍ നിന്‍ ഹിതം നിറവേറുമ്പോള്‍
സന്തോഷമോടതു സ്വീകരിക്കാന്‍
അര്‍പ്പണബുദ്ധിയോടൊത്തു വിവേകവും
അങ്ങയോടുള്ള വിധേയത്വവും
അങ്ങു ഞങ്ങള്‍ക്കു പകരേണമേ. (അങ്ങേ....)
രോഗവും ദുരിതവും കഷ്ടതയും മര്‍ത്യ-
പാപഫലങ്ങളായ് കാണുമ്പൊഴും
ഞങ്ങളിലപ്രിയമുളവാക്കിടുന്നതും
നിന്‍ ഹിതമാകാമെന്നോര്‍മിക്കുവാന്‍
നീ നിന്‍ വിവേകമിങ്ങേകേണമേ. (അങ്ങേ....)
രണ്ട്
അന്നന്നു വേണ്ടുന്നൊരാഹാരമേകണ-
മിന്നെന്നു പ്രാര്‍ഥിച്ച ഞങ്ങളെന്നും
ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!
സോദരര്‍ ചെയ്യുന്ന തെറ്റുകള്‍ക്കൊന്നിനും
മാപ്പുനല്കീടാതെ ഞങ്ങളെന്നും
അര്‍ഥമോര്‍ക്കാതെയാം പ്രാര്‍ഥിച്ച,തങ്ങനെ
ശാപം വലിച്ചുവച്ചിന്നോളം! (അന്നന്നു...)
ബോധപൂര്‍വംമാത്രമിന്നുതൊട്ടര്‍ഥമോര്‍-
ത്തര്‍ഥിക്കാം, ഞങ്ങളറിഞ്ഞിടാതെ
പ്രാര്‍ഥിച്ചതൊക്കെയും നീ ക്ഷമിക്കേണമേ
ഞങ്ങള്‍ പൊറുത്തിടുന്നിന്നെല്ലാം. (അന്നന്നു...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ