കേരളത്തിലെ കത്തോലിക്കാ സഭാനേതൃത്വം ചോദിച്ചു വാങ്ങുന്നതാണിതൊക്കെ
റോസി തമ്പി
സഭയക്ക് അതിന്റെ കുമാരൻമാരും കെന്നഡി ഇരുമ്പിൻകാല മുതലായ പ്രിയ സന്തതികളും ഉണ്ടാക്കിക്കൊടുക്കുന്ന നേട്ടം.
ലോകത്തിൽ ആദ്യമായി തന്നെ സ്ത്രീകളുടെതു മാത്രമായി ഒരു ഭരണഘടനയും ഭരണ സംവിധാനവും ഉണ്ടായത് കന്യാസ്ത്രീ മഠങ്ങളിലാണ്.ഒരു സ്ത്രീക്ക് കല്യാണം കഴിക്കാതെയും സമൂഹത്തിൽ അന്തസ്സായി ജീവിക്കാം, സ്വന്തം കാലിൽ നിൽക്കാം, ഇതൊക്കെയാണ് കന്യാസ്ത്രീ മഠങ്ങൾ ഒരു സ്ത്രീക്കു നൽകിയ സ്വാതന്ത്ര്യം.
നേർച്ച വസ്തുക്കളായി പോകുന്നവർ മാത്രമല്ല അവിടെയുള്ളത്. തീർച്ചയായും സ്ത്രീധനം എന്ന പിശാചിൽ നിന്ന് പല നിർദ്ധനരായ പെൺകുട്ടികൾക്കും അതൊരു അന്തസ്സുള്ള ഇടമായിരുന്നു. .ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടായിട്ടും ഇന്നുംകന്യാസ്ത്രീയാകാൻ തീരുമാനിക്കുന്ന പെൺകുട്ടികൾ ഉണ്ട്. യേശുവിനേടുള്ള പ്രണയം ആവേശിക്കാതെ ഒരു സ്ത്രീയും അവിടെ എത്തിപ്പെടുന്നില്ല. അതിന്റെ ലഹരിയും ആനന്ദത്തിലും ജീവിക്കുന്ന ധാരാളം ആൺ, പെൺ സംന്യസ്ത സുഹൃത്തുകളും എനിക്കും ഉണ്ട്. (സ്വന്തം സന്തോഷങ്ങൾക്ക് അവിടം മതിയാകാതെ വരുമ്പോൾ വിട്ടുപോരുന്നവരുമുണ്ട് )
സ്വന്തമായി സ്കൂളും കോളേജും ആശുപത്രികളും അനാഥാലയങ്ങളും തൊഴിലിടങ്ങളും നടത്താൻ ഈ ആൺകോയ്മാ ലോകത്തിലും അവർക്ക് നിഷ്പ്രയാസം കഴിയുന്നുണ്ട്. തീർച്ചയായും കന്യാസ്ത്രീകൾ പള്ളിക്കൂടങ്ങൾ തുടങ്ങാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ കേരളത്തിൽ ഇന്നു കാണുന്ന സ്ത്രീ ശാക്തീകരണം സാധ്യമാകുമായിരുന്നില്ല.
കാലാനുഗതമായി നവീകരിക്കാത്ത സ്വന്തം നിയമാവലി അവർക്കിടയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത് അവർക്കിടയിൽ തന്നെ പരിഹരിക്കപ്പെടെണ്ടതാണ്.
എന്നാൽ പൗരോഹിത്യത്തിന്റെ കടന്നുകയറ്റം അത്തരം ഒരു നവീകരണത്തെ നിയന്ത്രിക്കാൻ പാടുപെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാ.നോമ്പിളും, ഫാ. പുത്തൽ പുരക്കലും.
പൗരോഹിത്യത്തിന്റെ അവസാന ആയുധമായിരുന്നു തെമ്മാടിക്കുഴി അതെനിക്കു വേണ്ടെന്നു പറയാൻ ഒരു കന്യാസ്ത്രീ ധൈര്യം കാണിച്ചിരിക്കുന്നു. (അല്ല കിഡ്നി ദാനം ചെയ്യുന്നത് പരമപുണ്യമെങ്കിൽ അതിലും എത്രയോ വലിയ പുണ്യമാണ്. സ്വന്തം ശരീരം മുഴുവൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ദാനം ചെയ്യുന്നത്. ദൈവം തന്ന ഒരു അവയവം മുറിച്ചുകളഞ്ഞാൽ സ്വർഗ്ഗത്തിൽ വലിയ സ്ഥാനം കിട്ടുമെങ്കിൽ ശരീരം മുഴുവൽ നൽകുന്ന വ്യക്തി സ്വർഗ്ഗത്തിൽ എത്ര വലിയ സ്ഥാനം കിട്ടണം.)
സിസ്റ്റർ ലൂസി
നിങ്ങൾ യേശുവിന്റെ മണവാട്ടിയെന്ന് തെളിയിച്ചിരിക്കുന്നു.
നിങ്ങൾ ഞങ്ങൾക്ക് അഭിമാനമാണ്
യേശുവിന്റെ സ്നേഹത്തിലും ഐക്യത്തിലും
റോസി തമ്പി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ