2018, ഡിസംബർ 6, വ്യാഴാഴ്‌ച

ജോൺ പോൾ ഒന്നാമന്റെ മരണം എന്ന പ്രഹേളിക


ദൈവനാമത്തില്‍ 

ഡേവിഡ് യാലപ്പ് (David Yallop) രചിച്ച  'In God’s Name'  

ജെ പി ചാലിയുടെ പരിഭാഷയിൽനിന്ന് 


....മരണം ''Heart Attack'' മൂലമാണെന്ന വത്തിക്കാന്റെ വിശദീകരണം മെഡിക്കല്‍ ലോകം എതിര്‍ത്ത് നിഷ്‌കരുണം തള്ളിയപ്പോള്‍, രണ്ടാമത്തെ പ്രസ്സ് റിലീസില്‍ ഒരു കാര്യംകൂടി കൂട്ടിച്ചേര്‍ത്തു. ''Swollen legs''. കാലിലെ നീര് ''Pulmonary embolism'' മൂലമുള്ള മരണത്തിന്റെ ലക്ഷണമാണത്രേ!
എന്നാല്‍, ഏറ്റവും വിചിത്രമായ കാര്യം, ജോണ്‍പോളിനെ വത്തിക്കാനിലെ ഒരു ഡോക്ടറും പരിശോധിക്കുകയോ മരുന്നുനല്‍കുകയോ ചെയ്തിട്ടില്ല എന്നതാണ്. അക്കാര്യം ഡോക്ടര്‍മാര്‍തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വത്തിക്കാന്റെ പുതിയ വാദം സ്ഥിരീകരിക്കാന്‍ വത്തിക്കാനിലെ ഒരു ഡോക്ടറും തയ്യാറായില്ല. അതിന് അര്‍ഹതയുള്ള ഒരൊറ്റ വ്യക്തിയേ ഉണ്ടായിരുന്നുള്ളൂ - ഡോ. അന്റോണിയോ ദാ റോസ്. ഇരുപതുവര്‍ഷക്കാലം ലൂസിയാനിയുടെ പേഴ്‌സണല്‍ ഡോക്ടറും ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്നു അദ്ദേഹം. 2003-ല്‍ ഒരു അഭിമുഖത്തില്‍ ലൂസിയാനിയുടെ കാലിലെ നീരിന്റെ കാര്യം ഉന്നയിച്ചപ്പോള്‍ ഡോ. റോസ് പറഞ്ഞു:
''ഇരുപതു വര്‍ഷത്തിനിടയില്‍ ഒരൊറ്റ ദിവസം പോലും ലൂസിയാനി സുഖമില്ലാതെ കിടന്ന അനുഭവം എനിക്കില്ല. ലൂസിയാനി അസാധാരണമായി ആരോഗ്യവാനായിരുന്നു. ഹൃദ്രോഗമില്ല, പ്രമേഹമില്ല, കൊളസ്‌ട്രോളില്ല....
പോപ്പായി അധികാരമേറ്റ ആദ്യത്തെ ആഴ്ചയില്‍ കാലിന്റെ കുഴയ്ക്ക് അല്പം നീരുണ്ടായി. സ്ഥിരം മല കയറാന്‍ പോകുമായിരുന്ന ലൂസിയാനിക്ക് അതു ചിലപ്പോള്‍ സംഭവിക്കാറുണ്ടായിരുന്നു.
ഏതായാലും, പോപ്പ് ജോണ്‍പോളിനോട് ഞാന്‍ നിര്‍ദ്ദേശിച്ചത് കൂടുതല്‍ സമയം നടക്കാനാണ്. അതിനുശേഷം റൂഫ് ഗാര്‍ഡനില്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ നടക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മരണമടഞ്ഞ ആഴ്ചയിലാണ് ഞാന്‍ മൂന്നാമത്തെ ചെക്കപ്പ് നടത്തിയത്. അപ്പോഴേക്കും കാല്‍ക്കുഴയിലെ നീര് പൂര്‍ണ്ണമായി അപ്രത്യക്ഷമായിരുന്നു                                                                  
കാലിലെ നീരും  കാല്‍ക്കുഴയിലെ നീരും രണ്ടു വ്യത്യസ്തകാര്യങ്ങളാണ്.
കാലിലെ നീര് ഒരുപക്ഷേ ''Pulmonary embolism'' ന്റെ ലക്ഷണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണത്.
എന്നാല്‍, കാല്‍ക്കുഴയിലെ നീരിന് Pulmonary embolism വുമായി ഒരു ബന്ധവുമില്ല. താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണത്.
വത്തിക്കാന്‍ വാര്‍ത്താപത്രിക ഇറക്കിയപ്പോള്‍ അന്നത്തെ മെഡിക്കല്‍ ലോകം കരുതിയത് കാലിലെ നീരും embolismവും താഴ്ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണെന്നാണ്. എന്നാല്‍, ഇന്നു നമുക്ക് വ്യക്തമായറിയാം, അവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണെന്ന്! embolismവും ഹൃദയസ്തംഭനവും മൂലമാണ് ജോണ്‍പോള്‍ മരിച്ചതെങ്കില്‍ മരണസമയത്ത് അദ്ദേഹത്തിന്റെ കൈയിലിരുന്ന പേപ്പറുകള്‍ താഴെ വീഴാതിരുന്നത് വലിയ അത്ഭുതംതന്നെ!
ഇന്ന് മറ്റൊരു കാര്യംകൂടി നമുക്കറിയാം. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ള വ്യക്തിയെ ഹാര്‍ട്ട് അറ്റാക്കോ എമ്പോളിസമോ ബാധിക്കില്ലെന്ന്.
****(തുടരും)   
'ദൈവനാമത്തില്‍'
ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച
'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് 
ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250-നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ