2018, ഡിസംബർ 7, വെള്ളിയാഴ്‌ച

അല്‍ബിനോ ലൂസിയാനി(പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍)യുടെ ബാല്യകാലം


ജെ പി  ചാലി  ഫോണ്‍: 9846472868

ഇറ്റലിയിലെ ഒരു കുഗ്രാമത്തില്‍ മലമുകളിലെ  ഒരു ദരിദ്രകുടുംബത്തിലാണ് അല്‍ബിനോ ലൂസിയാനി ജനിച്ചത്. അമ്മ അയല്‍വീടുകളില്‍ പാത്രം കഴുകിയും അച്ഛന്‍ വിവിധ കൂലിപ്പണികള്‍ ചെയ്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
പരമഭക്തയായ അമ്മ വിറകുകഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശുകളുടെ മുമ്പില്‍ മുട്ടുകുത്തി നിരന്തരം പ്രാര്‍ത്ഥിച്ചു. മകനോട് അമ്മ പറഞ്ഞു; സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി മുട്ടിന്മേല്‍ നിന്നു പ്രര്‍ത്ഥിക്കുകയാണെന്ന്.
സോഷ്യലിസ്റ്റു നിരീശ്വരനും തീവ്രവാദിയുമായിരുന്ന അച്ഛന്‍ അമ്മ ഉണ്ടാക്കിവച്ചിരുന്ന കുരിശുകളെല്ലാം തീയിലിട്ട് കത്തിച്ചു. അച്ഛന്‍ മകനോടു പറഞ്ഞു; സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്നതാണെന്ന്.
അല്‍ബിനോയ്ക്ക് ആറു വയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ അവനോടു പറഞ്ഞു; ''അല്‍ബിനോ, യേശുവിനെയും സാന്താക്ലോസിനെയും നീ ഇന്നു വിശ്വസിക്കുന്നു. പക്ഷേ, സാന്താക്ലോസില്ല; ഞങ്ങള്‍ നിന്നെ കബളിപ്പിക്കുകയായിരുന്നു.''
ആ രാത്രി മുഴുവന്‍  അവന്‍ ഉറങ്ങാതെകിടന്നു കരഞ്ഞു. തന്റെ സാന്താക്ലോസിനെ അവര്‍ക്കെങ്ങനെ തട്ടിപ്പറിക്കാന്‍ കഴിഞ്ഞു.? കരഞ്ഞുകരഞ്ഞ് അവന്‍ തളര്‍ന്നുറങ്ങി. സ്വപ്നത്തില്‍  സാന്താക്ലോസിന് അവന്‍ യാത്രാമംഗളം നേര്‍ന്നു. എങ്കിലും യേശുവിനെ അവന്‍ കൈവിട്ടില്ല. അവന്‍ യാചിച്ചു; ''ദയവുചെയ്ത് എന്റെ യേശുവിനെ നിങ്ങള്‍ തട്ടിപ്പറിക്കല്ലേ.''
അടുത്തദിവസം മഞ്ഞു വീണുറഞ്ഞ വഴിയിലൂടെ കീറിയ ഷൂസുമിട്ട് അവന്‍ നടന്നു. തണുത്തുമരവിച്ച പാദങ്ങള്‍ വേദനിച്ചു. എന്നിട്ടും വേദനസഹിച്ച്, ഇടയ്ക്കിടെ നിന്ന്, വഴിയില്‍ വീണുകിടന്ന കല്‍ക്കരിക്കഷണങ്ങള്‍ അവന്‍ ശേഖരിച്ചു.
തലേന്നാണ് ഒരു കടയില്‍ സ്വര്‍ണ്ണനിറമുള്ള ഒരു കുരിശ് അവന്‍ കണ്ടുമുട്ടിയത്. എങ്ങനെയെങ്കിലും അതു വാങ്ങി തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സമ്മാനിക്കാനാണ് അവന്‍ കല്‍ക്കരിക്കഷണങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തീയിലിട്ട് കത്തിക്കാന്‍ സ്വര്‍ണ്ണക്കുരിശെടുക്കുമ്പോഴുള്ള അച്ഛന്റെ ഭാവം ഭാവനയില്‍ കണ്ട അവന്റെ ചുണ്ടില്‍ പുഞ്ചിരിവിരിഞ്ഞു. ക്രിസ്മസ് ദിവസം രാവിലെ സ്വര്‍ണ്ണക്കുരിശ് സമ്മാനമായി കിട്ടുമ്പോഴുള്ള അമ്മയുടെ ആഹ്ലാദവും അത്ഭുതവും അവന്‍ ഭാവനയില്‍ കണ്ടു. കുരിശിനോടൊപ്പമുള്ള കാര്‍ഡില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.
'' നീ അവനു ജന്മം നല്‍കി!
ഞാന്‍ അവനു പ്രതീക്ഷ നല്‍കി.
ഒരു നിമിഷം നമ്മളൊരുമിച്ച്
അവനു പറുദീസ നല്‍കി.
ഇനി എന്റെ ജോലി അവസാനിക്കുന്നു.
എന്നാല്‍ നിന്റെ ജോലി തുടരുന്നു.
സഹിക്കാനേറെയുണ്ട്.
വെല്ലുവിളി നേരിടണം.
എങ്കിലും പ്രതീക്ഷ കൈവിടരുത്
അവന്റെ സ്വപ്നം ഒരിക്കലും തകരരുത്.''
-സാന്താക്ലോസ്
'ദൈവനാമത്തില്‍'

ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം:
സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ്
കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575
ബന്ധപ്പെടാന്‍:
     ഫോണ്‍: 9846472868      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ