2018, ഡിസംബർ 10, തിങ്കളാഴ്‌ച

ഫാദർഅഗസ്റ്റിൻവട്ടോളിയും KCRMNA ടെലികോൺഫെറൻസും


ചാക്കോകളരിക്കൽ
ഡിസംബർ 12, 2018 ബുധനാഴ്ചനടക്കാൻ പോകുന്നകെസി ആർ എംനോർത്ത്അമേരിക്കയുടെപന്ത്രണ്ടാമത്ടെലികോൺഫെറൻസ്,ഫ്രാങ്കോമെത്രാൻറെലംഗികക്രൂരതയിൽനിന്ന്മോചനവുംനീതിയുംലഭിക്കാൻവേണ്ടികുറവിലങ്ങാട്എംജെമഠത്തിലെകന്ന്യാസ്ത്രികൾവഞ്ചിസ്ക്വയറിൽനടത്തിയനിരാഹാരസമരത്തോട്അനുബന്ധമായിരൂപംകൊണ്ടസേവ്ഔർസിസ്റ്റേഴ്സ് (Save Our Sisters) എന്നസംഘടനയുടെകൺവീനർഫാ. അഗസ്റ്റിൻവട്ടോളിയാണ്നയിക്കുന്നത്. വിഷയം: "ക്രൈസ്തവസഭകളുംജനാധിപത്യവും".
സഭയുടെആശീർവാദത്തോടെസഭയ്ക്കുപുറത്ത്സമൂഹത്തിൽനീതിക്കുവേണ്ടിയുള്ളപോരാട്ടത്തിൽഎന്നുംപങ്കെടുക്കുകയുംഅതിന്നേതൃത്വംനൽകുകയുംചെയ്തിരുന്നഅഗസ്റ്റിൻവട്ടോളിയച്ചൻസഭയ്ക്കുള്ളിലെരണ്ട്പ്രധാനഅനീതികൾക്കെതിരായി - ആലഞ്ചേരിമെത്രാപ്പോലീത്തയുടെഭൂമികള്ളക്കച്ചവടം, കന്ന്യാസ്ത്രിയ്ക്കുനേരെയുള്ളഫ്രാങ്കോമെത്രാൻറെലൈംഗികപീഡനം - ശബ്ദിച്ചപ്പോൾഅതൃപ്തമായസഭാധികാരംഅദ്ദേഹത്തെക്രൂശിക്കാനായിആണിയുംചുറ്റികയുമായിരംഗപ്രവേശംചെയ്തിരിക്കുകയാണ്. വിശ്വാസികളെയോസമൂഹത്തെയോഭരണകൂടത്തെയോനന്നാക്കാൻഒരുവൈദികന്സമരത്തിൽപങ്കെടുക്കാം. എന്നാൽസഭാനേതൃത്വത്തിൻറെഅഴിമതിക്കെതിരായിശബ്ദിക്കാൻപാടില്ലായെന്നഇരട്ടത്താപ്പ്നയത്തെലംഘിച്ചവട്ടോളിയച്ചന്അപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റർബിഷപ്മാർജേക്കബ്മാനത്തോടത്ത്കാരണംകാണിക്കൽനോട്ടിസുംമുന്നറിയിപ്പുംനൽകി.മേല്പ്പറഞ്ഞവിഷയങ്ങളിൽസീറോമലബാർസഭാനേതൃത്വത്തെചോദ്യംചെയ്യുകയുംസമരരംഗത്ത്സജീവമാകുകയുംചെയ്തപശ്ചാത്തലമാണ്സഭാനേതൃത്വത്തെചൊടിപ്പിച്ചതുംഅപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റർഅനാവശ്യനടപടിയിലേക്ക്നീങ്ങിയതും.
സഭയിൽഭരണകാര്യങ്ങളിലുംസാമ്പത്തികകാര്യങ്ങളിലുംഒട്ടുമേസുതാര്യതയില്ലഎന്നകാര്യംഎല്ലാവർക്കുമറിയാം.വേദനഅനുഭവിക്കുന്നഇരകളുടെനൊമ്പരങ്ങളറിയാനുള്ളഹൃദയംമെത്രാന്മാർക്കില്ല. ഒരുകോളേജധ്യാപകനെവഴിയിലിട്ട്വെട്ടിയപ്പോൾവെട്ടുകിട്ടിയസ്വസമുദായക്കാരനെകുറ്റപ്പെടുത്തുകയാണ്സഭാധികാരംചെയ്തത്. ഗത്യന്തരമില്ലാതെസലോമിതൻറെജീവനെടുത്തിട്ടുംഇവരുടെമനസ്സലിഞ്ഞില്ല. റോബിൻകേസിൽമകളുടെഗർഭംഏറ്റെടുക്കാൻഒരപ്പന്കാശുകൊടുത്തവരാണിവർ. കൊക്കൻകേസിലുംഎഡ്വിൻകേസിലുംപരാതിക്കാരെചെകുത്താൻപക്ഷക്കാരെന്ന്പരസ്യമായിവിളിച്ച്ആക്ഷേപിച്ചവരാണിവർ. ജീവിതകാലംമുഴുവൻജർമനിയിൽവേലചെയ്തുണ്ടാക്കിയസമ്പാദ്യമെല്ലാംചതിച്ച്അടിച്ചുമാറ്റിയഒരുമെത്രാനുള്ളസത്യസഭയാണിത്. മലബാറിലൊരുപള്ളി "മാർതോമാകുരിശ്" കേറ്റാൻഇടവകക്കാർവിസമ്മതിച്ചതിനാൽമൂന്നുവർഷംആപള്ളിവെഞ്ചരിക്കാതെകിടന്നു. പുന്നത്തുറപള്ളിയിൽപോലീസ്സഹായത്തോടെകുരിശ്സ്ഥാപിച്ചു. പള്ളിയുംപള്ളിസ്വത്തുംമെത്രാനുസ്വന്തം. എന്തുചെയ്യണമെന്ന്മെത്രാനങ്ങ്തീരുമാനിക്കും. ഭരണികുളങ്ങരമെത്രാനൊഴിച്ച്ഒരൊറ്റമെത്രാനെങ്കിലുംഫ്രാങ്കോയ്ക്കെതിരായിശബ്ദിച്ചോ? പരാതിക്കാരികന്ന്യാസ്ത്രിയെഏതെങ്കിലുംഒരുമെത്രാൻപോയികണ്ടോ? കന്ന്യാസ്ത്രിസമരത്തിന്സഹായംചെയ്തവട്ടോളിയച്ചന്മൂക്കുകയറിടാനാണ്മെത്രാന്മാർക്ക്തിടുക്കം. പള്ളിക്കകത്തെഅന്ധവിശ്വാസികൾഉള്ളിടത്തോളംകാലംഈകൂത്ത്തുടരും. അവരുടെഎണ്ണംകുറയുമ്പോൾഒരുനാൾതിരശീലയുംവീഴും.
വട്ടോളിയച്ചൻസ്വാതന്ത്രനാണ്.യേശുവിൻറെമാർഗമാണ്അദ്ദേഹത്തിൻറെമാർഗം. ഇരയുടെപക്ഷംചേർന്ന്നീതിക്കുവേണ്ടിപോരാടുന്നവരെശിക്ഷിക്കുന്നമാർഗമാണോമെത്രാന്മാരേനിങ്ങൾ ഞങ്ങളെപഠിപ്പിക്കുന്നത്? സ്വന്തംജീവിതവുംകുടുംബവുംയേശുവിനുംസഭയ്ക്കുംവേണ്ടിസമർപ്പിച്ചവർനീതിക്കുവേണ്ടിഅരമനവാതിൽമുട്ടുമ്പോൾഎന്തേനിങ്ങൾതുറക്കാത്തത്? കന്ന്യാസ്ത്രികളുടെയുംവൈദികരുടെയുംഅല്മായരുടെയുംഇന്നത്തെപോരാട്ടംവരുംതലമുറയ്ക്കുവേണ്ടിയുള്ളപോരാട്ടമാണ്.നീതിക്കുവേണ്ടിയുള്ളഎല്ലാസമരങ്ങളിലുംമുൻപന്തിയിൽനിൽക്കുന്നഫാ. വട്ടോളിപണ്ട്പ്ലാച്ചിമടയിൽസമരംനടത്തിജയിലിൽആയപ്പോൾഈമാനത്തോടത്തുമെത്രാൻഅദ്ദേഹത്തെസന്ദർശിച്ച്പിന്തുണപ്രഖ്യാപിച്ച്പ്രാർത്ഥനവാഗ്ദാനംചെയ്തതാണ്‌. കന്ന്യാസ്ത്രിക്ക്നീതികിട്ടണമെന്നുംഫാ. കുര്യാക്കോസ്കാട്ടുതറയുടെമരണകാരണംഅന്വേഷിക്കണമെന്നുംപറയുന്നത്സഭയ്ക്ക്എതിരല്ലെന്നുമാണ്ഫാ. വട്ടോളിപറയുന്നത്. അദ്ദേഹത്തിന്പിന്തുണപ്രഖ്യാപിച്ചുകൊണ്ട്സിറോമലബാർസഭയിലെധാരാളംവൈദികർഅപ്പസ്തോലിക്അഡ്മിനിസ്ട്രേറ്ററെകണ്ടു. അദ്ദേഹത്തിതിരെപ്രതികാരനടപടിഎടുക്കരുതെന്ന്മാർമാനത്തോടത്തിനോട്അവർആവശ്യപ്പെട്ടിട്ടുണ്ട്.
ചാലക്കുടിക്ക്അടുത്തുള്ളചാലുകട്ടിയിൽഫ്രോമ്സി/ദേവസക്കുട്ടിഎന്നമാതാപിതാക്കളുടെമകനായി 1971 ജൂലൈ 21 -ന്ഫാ. അഗസ്റ്റിൻവട്ടോളിജനിച്ചു. തത്വശാസ്ത്രപഠനംപുന്നമലസെമിനാരിയിലും (Punnamalee) ദൈവശാസ്ത്രപഠനംമംഗലപുഴസെമിനാരിയിലുംപൂർത്തിയാക്കി 1998 ജനുവരിനാലാംതീയതിഎറണാകുളം-അങ്കമാലിഅതിരൂപതയ്ക്കുവേണ്ടിവൈദികപട്ടംസ്വീകരിച്ചു. ഇപ്പോൾകല്ലൂർറിന്യൂവൽസെൻറെറിൽ (Renewal Centre, Kaloor) സേവനംചെയ്യുന്നു.
സഭയിൽനീതിഉറപ്പാക്കണമെങ്കിൽസുതാര്യതവേണം; ജനാധിപത്യഭരണസമ്പ്രദായംവരണം.പഴയനസ്രാണികളുടെഇടയിലെപള്ളിപൊതുയോഗതീരുമാനപ്രകാരമുള്ളപള്ളിഭരണസമ്പ്രദായമല്ലാതെകത്തോലിക്കാസഭയിൽഇന്നുവരെജനാധിപത്യരീതിയിലുള്ളസഭാഭരണംനടന്നിട്ടില്ല. ഈഅടുത്തകാലത്ത്നസ്രാണിസഭയിലുംപൗരസ്ത്യകാനോൻനിയമത്തിലൂടെഹയരാർക്കിയൽഭരണംനടപ്പിലാക്കി. പൊതുയോഗത്തിനുംപാരീഷ്കൗൺസിലിനുംവികാരിയെഉപദേശിക്കാനുള്ളഅവകാശമേയുള്ളിപ്പോൾ. 'ചർച്ച്ആക്ട്' നിയമമായാൽജനാധിപത്യപരമായപള്ളിഭരണംനടപ്പിൽവരും.
എല്ലാംഞങ്ങൾ, മെത്രാന്മാർതീരുമാനിക്കും. മറ്റുള്ളവരെല്ലാംഞങ്ങളെഅനുസരിച്ചാൽമാത്രംമതിഎന്നമനോഭാവംഅല്പംഅതിരുകടന്നതല്ലേ? വിമതശബ്ദങ്ങൾകേഴ്പ്പിക്കുന്നവൈദികരുംകന്ന്യാസ്ത്രികളുംഅല്മായരുമെല്ലാംമെത്രാന്മാരുടെനോട്ടത്തിൽസഭാശത്രുക്കളുംസഭാവിരുദ്ധരുംസഭയെനശിപ്പിക്കാൻഇറങ്ങിപുറപ്പെട്ടിരിക്കുന്നവരുമാണ്. എന്നാൽസഭാനവീകരണക്കാർസഭാസ്നേഹികളുംസഭയിൽകാലോചിതമായനല്ലമാറ്റങ്ങൾഉണ്ടാകാൻപരിശ്രമിക്കുന്നസഭാകൂട്ടായ്മയിലെഅംഗങ്ങളുമാണെന്ന്തിരിച്ചറിയാൻമെത്രാന്മാർക്ക്ഇന്നുവരെസാധിച്ചിട്ടില്ല. തിന്മയുടെധിക്കാരത്തെനേരിട്ട്അതിൻറെസ്വതന്ത്രവിഹാരത്തിനുമേൽവട്ടോളിയച്ചനെപോലുള്ളവർനേടുന്നത്യാഗത്തിൻറെയുംസമരത്തിൻറെയുംവിജയമായിരിക്കുംനമ്മുടെയുംവിജയം.

"ക്രൈസ്തവസഭകളുംജനാധിപത്യവും"എന്നവിഷയത്തെസംബന്ധിച്ച്വട്ടോളിയച്ചൻറെഅഭിപ്രായംഎന്തെന്നറിയാനുള്ളനല്ലൊരവസരമാണ്കെസി ആർ എംനോർത്ത്അമേരിക്കസംഘടിപ്പിക്കുന്നഅടുത്തടെലികോൺഫെറൻസ്. നിങ്ങളെല്ലാവരെയുംഅതിലേക്കായിസ്നേഹപൂർവംക്ഷണിക്കുന്നു. ഡിസംബർ 12, 2018 ബുധനാഴ്ച്ച (Time 9 pm EST) നടക്കാൻ പോകുന്നആടെലികോൺഫെറൻസിൽ സംബന്ധിക്കാനുള്ളനമ്പർ: 1-605-472-5785, ആക്‌സസ്കോഡ്: 959248#


2018, ഡിസംബർ 7, വെള്ളിയാഴ്‌ച

അല്‍ബിനോ ലൂസിയാനി(പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍)യുടെ ബാല്യകാലം


ജെ പി  ചാലി  ഫോണ്‍: 9846472868

ഇറ്റലിയിലെ ഒരു കുഗ്രാമത്തില്‍ മലമുകളിലെ  ഒരു ദരിദ്രകുടുംബത്തിലാണ് അല്‍ബിനോ ലൂസിയാനി ജനിച്ചത്. അമ്മ അയല്‍വീടുകളില്‍ പാത്രം കഴുകിയും അച്ഛന്‍ വിവിധ കൂലിപ്പണികള്‍ ചെയ്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
പരമഭക്തയായ അമ്മ വിറകുകഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശുകളുടെ മുമ്പില്‍ മുട്ടുകുത്തി നിരന്തരം പ്രാര്‍ത്ഥിച്ചു. മകനോട് അമ്മ പറഞ്ഞു; സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി മുട്ടിന്മേല്‍ നിന്നു പ്രര്‍ത്ഥിക്കുകയാണെന്ന്.
സോഷ്യലിസ്റ്റു നിരീശ്വരനും തീവ്രവാദിയുമായിരുന്ന അച്ഛന്‍ അമ്മ ഉണ്ടാക്കിവച്ചിരുന്ന കുരിശുകളെല്ലാം തീയിലിട്ട് കത്തിച്ചു. അച്ഛന്‍ മകനോടു പറഞ്ഞു; സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്നതാണെന്ന്.
അല്‍ബിനോയ്ക്ക് ആറു വയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ അവനോടു പറഞ്ഞു; ''അല്‍ബിനോ, യേശുവിനെയും സാന്താക്ലോസിനെയും നീ ഇന്നു വിശ്വസിക്കുന്നു. പക്ഷേ, സാന്താക്ലോസില്ല; ഞങ്ങള്‍ നിന്നെ കബളിപ്പിക്കുകയായിരുന്നു.''
ആ രാത്രി മുഴുവന്‍  അവന്‍ ഉറങ്ങാതെകിടന്നു കരഞ്ഞു. തന്റെ സാന്താക്ലോസിനെ അവര്‍ക്കെങ്ങനെ തട്ടിപ്പറിക്കാന്‍ കഴിഞ്ഞു.? കരഞ്ഞുകരഞ്ഞ് അവന്‍ തളര്‍ന്നുറങ്ങി. സ്വപ്നത്തില്‍  സാന്താക്ലോസിന് അവന്‍ യാത്രാമംഗളം നേര്‍ന്നു. എങ്കിലും യേശുവിനെ അവന്‍ കൈവിട്ടില്ല. അവന്‍ യാചിച്ചു; ''ദയവുചെയ്ത് എന്റെ യേശുവിനെ നിങ്ങള്‍ തട്ടിപ്പറിക്കല്ലേ.''
അടുത്തദിവസം മഞ്ഞു വീണുറഞ്ഞ വഴിയിലൂടെ കീറിയ ഷൂസുമിട്ട് അവന്‍ നടന്നു. തണുത്തുമരവിച്ച പാദങ്ങള്‍ വേദനിച്ചു. എന്നിട്ടും വേദനസഹിച്ച്, ഇടയ്ക്കിടെ നിന്ന്, വഴിയില്‍ വീണുകിടന്ന കല്‍ക്കരിക്കഷണങ്ങള്‍ അവന്‍ ശേഖരിച്ചു.
തലേന്നാണ് ഒരു കടയില്‍ സ്വര്‍ണ്ണനിറമുള്ള ഒരു കുരിശ് അവന്‍ കണ്ടുമുട്ടിയത്. എങ്ങനെയെങ്കിലും അതു വാങ്ങി തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സമ്മാനിക്കാനാണ് അവന്‍ കല്‍ക്കരിക്കഷണങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തീയിലിട്ട് കത്തിക്കാന്‍ സ്വര്‍ണ്ണക്കുരിശെടുക്കുമ്പോഴുള്ള അച്ഛന്റെ ഭാവം ഭാവനയില്‍ കണ്ട അവന്റെ ചുണ്ടില്‍ പുഞ്ചിരിവിരിഞ്ഞു. ക്രിസ്മസ് ദിവസം രാവിലെ സ്വര്‍ണ്ണക്കുരിശ് സമ്മാനമായി കിട്ടുമ്പോഴുള്ള അമ്മയുടെ ആഹ്ലാദവും അത്ഭുതവും അവന്‍ ഭാവനയില്‍ കണ്ടു. കുരിശിനോടൊപ്പമുള്ള കാര്‍ഡില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.
'' നീ അവനു ജന്മം നല്‍കി!
ഞാന്‍ അവനു പ്രതീക്ഷ നല്‍കി.
ഒരു നിമിഷം നമ്മളൊരുമിച്ച്
അവനു പറുദീസ നല്‍കി.
ഇനി എന്റെ ജോലി അവസാനിക്കുന്നു.
എന്നാല്‍ നിന്റെ ജോലി തുടരുന്നു.
സഹിക്കാനേറെയുണ്ട്.
വെല്ലുവിളി നേരിടണം.
എങ്കിലും പ്രതീക്ഷ കൈവിടരുത്
അവന്റെ സ്വപ്നം ഒരിക്കലും തകരരുത്.''
-സാന്താക്ലോസ്
'ദൈവനാമത്തില്‍'

ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം:
സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ്
കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575
ബന്ധപ്പെടാന്‍:
     ഫോണ്‍: 9846472868      

2018, ഡിസംബർ 6, വ്യാഴാഴ്‌ച

ജോൺ പോൾ ഒന്നാമന്റെ മരണം എന്ന പ്രഹേളിക


ദൈവനാമത്തില്‍ 

ഡേവിഡ് യാലപ്പ് (David Yallop) രചിച്ച  'In God’s Name'  

ജെ പി ചാലിയുടെ പരിഭാഷയിൽനിന്ന് 


....മരണം ''Heart Attack'' മൂലമാണെന്ന വത്തിക്കാന്റെ വിശദീകരണം മെഡിക്കല്‍ ലോകം എതിര്‍ത്ത് നിഷ്‌കരുണം തള്ളിയപ്പോള്‍, രണ്ടാമത്തെ പ്രസ്സ് റിലീസില്‍ ഒരു കാര്യംകൂടി കൂട്ടിച്ചേര്‍ത്തു. ''Swollen legs''. കാലിലെ നീര് ''Pulmonary embolism'' മൂലമുള്ള മരണത്തിന്റെ ലക്ഷണമാണത്രേ!
എന്നാല്‍, ഏറ്റവും വിചിത്രമായ കാര്യം, ജോണ്‍പോളിനെ വത്തിക്കാനിലെ ഒരു ഡോക്ടറും പരിശോധിക്കുകയോ മരുന്നുനല്‍കുകയോ ചെയ്തിട്ടില്ല എന്നതാണ്. അക്കാര്യം ഡോക്ടര്‍മാര്‍തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വത്തിക്കാന്റെ പുതിയ വാദം സ്ഥിരീകരിക്കാന്‍ വത്തിക്കാനിലെ ഒരു ഡോക്ടറും തയ്യാറായില്ല. അതിന് അര്‍ഹതയുള്ള ഒരൊറ്റ വ്യക്തിയേ ഉണ്ടായിരുന്നുള്ളൂ - ഡോ. അന്റോണിയോ ദാ റോസ്. ഇരുപതുവര്‍ഷക്കാലം ലൂസിയാനിയുടെ പേഴ്‌സണല്‍ ഡോക്ടറും ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്നു അദ്ദേഹം. 2003-ല്‍ ഒരു അഭിമുഖത്തില്‍ ലൂസിയാനിയുടെ കാലിലെ നീരിന്റെ കാര്യം ഉന്നയിച്ചപ്പോള്‍ ഡോ. റോസ് പറഞ്ഞു:
''ഇരുപതു വര്‍ഷത്തിനിടയില്‍ ഒരൊറ്റ ദിവസം പോലും ലൂസിയാനി സുഖമില്ലാതെ കിടന്ന അനുഭവം എനിക്കില്ല. ലൂസിയാനി അസാധാരണമായി ആരോഗ്യവാനായിരുന്നു. ഹൃദ്രോഗമില്ല, പ്രമേഹമില്ല, കൊളസ്‌ട്രോളില്ല....
പോപ്പായി അധികാരമേറ്റ ആദ്യത്തെ ആഴ്ചയില്‍ കാലിന്റെ കുഴയ്ക്ക് അല്പം നീരുണ്ടായി. സ്ഥിരം മല കയറാന്‍ പോകുമായിരുന്ന ലൂസിയാനിക്ക് അതു ചിലപ്പോള്‍ സംഭവിക്കാറുണ്ടായിരുന്നു.
ഏതായാലും, പോപ്പ് ജോണ്‍പോളിനോട് ഞാന്‍ നിര്‍ദ്ദേശിച്ചത് കൂടുതല്‍ സമയം നടക്കാനാണ്. അതിനുശേഷം റൂഫ് ഗാര്‍ഡനില്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ നടക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മരണമടഞ്ഞ ആഴ്ചയിലാണ് ഞാന്‍ മൂന്നാമത്തെ ചെക്കപ്പ് നടത്തിയത്. അപ്പോഴേക്കും കാല്‍ക്കുഴയിലെ നീര് പൂര്‍ണ്ണമായി അപ്രത്യക്ഷമായിരുന്നു                                                                  
കാലിലെ നീരും  കാല്‍ക്കുഴയിലെ നീരും രണ്ടു വ്യത്യസ്തകാര്യങ്ങളാണ്.
കാലിലെ നീര് ഒരുപക്ഷേ ''Pulmonary embolism'' ന്റെ ലക്ഷണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണത്.
എന്നാല്‍, കാല്‍ക്കുഴയിലെ നീരിന് Pulmonary embolism വുമായി ഒരു ബന്ധവുമില്ല. താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണത്.
വത്തിക്കാന്‍ വാര്‍ത്താപത്രിക ഇറക്കിയപ്പോള്‍ അന്നത്തെ മെഡിക്കല്‍ ലോകം കരുതിയത് കാലിലെ നീരും embolismവും താഴ്ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണെന്നാണ്. എന്നാല്‍, ഇന്നു നമുക്ക് വ്യക്തമായറിയാം, അവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണെന്ന്! embolismവും ഹൃദയസ്തംഭനവും മൂലമാണ് ജോണ്‍പോള്‍ മരിച്ചതെങ്കില്‍ മരണസമയത്ത് അദ്ദേഹത്തിന്റെ കൈയിലിരുന്ന പേപ്പറുകള്‍ താഴെ വീഴാതിരുന്നത് വലിയ അത്ഭുതംതന്നെ!
ഇന്ന് മറ്റൊരു കാര്യംകൂടി നമുക്കറിയാം. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ള വ്യക്തിയെ ഹാര്‍ട്ട് അറ്റാക്കോ എമ്പോളിസമോ ബാധിക്കില്ലെന്ന്.
****(തുടരും)   
'ദൈവനാമത്തില്‍'
ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച
'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് 
ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250-നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍