2019 ഫെബ്രുവരി 11, തിങ്കളാഴ്‌ച
2019 ജനുവരി 4, വെള്ളിയാഴ്‌ച
പശ്ചാത്താപവും പ്രായശ്ചിത്തവും
ടി. ജെ. ജോസഫ്
ഫേസ് ബുക്കിൽനിന്ന് (ഒന്നു പുതുക്കിയത് )
എറണാകുളം അതിരൂപതാ വസ്തു ഇടപാടുകളെല്ലാം ആത്മീയതയുടേയും ക്രിസ്തീയ കരുണയുടേയും അംശലേശവുമില്ലാത്ത ശുദ്ധ ഭൗതിക നിലപാടുതറകളുടെ മുമ്പിൽ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. ക്രിസ്തുവാകട്ടെ ഈ മാമാങ്കത്തറയ്ക്ക് ഏഴയൽവക്കത്തുപോലുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ അശ്ലീലമയമായ തർക്ക വിതർക്കങ്ങൾ, അർത്ഥവത്തായിത്തീരേണ്ടിയിരുന്ന സംവാദങ്ങളുടെ വായ് മൂടിക്കെട്ടി. വാദകോലാഹലങ്ങളിൽ പ്രത്യേകിച്ച് പ്രകോപനവുമൊന്നുമില്ലാതെ, ആരാധനക്രമ വാശികൾ കുരിശും കുടയുമെടുത്ത് മുന്നിൽ നിരന്നതോടെ, ക്രിസ്തീയ സമൂഹത്തിന്റെ സ്വത്തു വഹകളുടെ കൈകാര്യകർതൃത്തത്തിന്റെ ധാർമ്മികവും നൈയാമികവുമായ വശങ്ങളെപ്പറ്റിയുള്ള ചർച്ചകളുണ്ടാവുമായിരുന്ന നല്ലൊരവസരം നാം സ്വയം നഷ്ടപ്പെടുത്തി.ഇക്കാര്യങ്ങൾ, നിയമപരമായ വേദികളിൽ പരിഹരിക്കപ്പെടട്ടെ. കാനന് കാനന്റെ വഴി, ഇൻഡ്യൻ സിവിൽ നിയമത്തിന് അതിന്റെ വഴി.ഭൗതിക പോംവഴികൾ ഈ ദുർഘടഭൂമികയിലേക്ക് വഴിവെട്ടിയവർ കണ്ടു പിടിക്കട്ടെ.
ഞാൻ, തികച്ചും ക്രൈസ്തവമായ, ഒരു പോംവഴി, ബലിയെക്കാൾ കരുണയ്ക്കു പ്രാമുഖ്യം കൊടുത്തവനെ ഓർമ്മിച്ചു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ:
നമ്മുടെ, സീറോ മലബാർസഭയിൽ പെട്ട രൂപതകളുടെതായും കേരളത്തിൽ പ്രവർത്തിക്കുന്ന സന്യാസ സമുഹങ്ങളുടെ ഉടമസ്ഥതയിലായുമൊക്കെ ബഡ്ഡുകളുടെ അടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം മുന്നൂറിലധികം ചികിത്സാലയങ്ങൾ ഉണ്ടെന്നാണറിവ്.
ഇവിടങ്ങളിൽ ചിലതിലൊക്കെ മിതവും ചിലതിൽ അമിതവുമായ ചികിത്സാ പ്രതിഫലം രോഗികളിൽ നിന്നും ഈടാക്കുന്നുമുണ്ട്.
ചില ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റി, ചിലവ ഫൈവ് സ്റ്റാർ ലവലുകളിലേക്കെത്തിക്കഴിഞ്ഞു. "ഈ ആശുപത്രി കനത്ത കടത്തിലാണ് അതുകൊണ്ട് കനിവ് എന്നു വച്ചാൽ , ഉപവി,യപേക്ഷയുമായി ആരുമിവിടെ ദയവു ചെയ്ത് വരരുത്"
എന്ന കാണാ ബോർഡ് cash counter നു മുന്നിൽ തൂങ്ങിക്കിടക്കുന്നത് ആശുപത്രി കയറിയിറങ്ങുന്ന മനുഷ്യർക്കൊക്കെ അകക്കണ്ണിൽകാണാം. ബില്ലിളവ് ചോദിച്ചാൽ കേൾക്കുകയും ചെയ്യാം. ഇത് കേരള കത്തോലിക്കാസഭയുടെ കണ്ണിലെ വെറുംകരടല്ല; കമ്പ്/ തുലാൻ തന്നെയാണ്.
മിക്കവാറുമൊക്കെ,വേണ്ട സമയത്ത് നല്ല ജീവിതരീതികൾ കാണിച്ചുകൊടുക്കാനും ചൊല്ലിക്കൊടുക്കാനും വേണ്ടപ്പെട്ടവർക്കു വന്നു ഭവിച്ച ഭ്രംശം മൂലമുണ്ടായ അസുഖങ്ങളുടെ ബാഹുല്യം സമൂഹത്തെ തുറിച്ചു നോക്കുന്ന ഈ സമയം, "നല്ല പറ്റിയ സമയം കൊയ്തെടുക്കാൻ"എന്ന് സഭ കൂടി കമ്പോളശൈലിയിൽ ചിന്തിക്കുന്നത് ദൈവികനീതിക്കു ചേർന്നതല്ല. ആ രീതി മുതലാളിക്കു വിട്ടുകൊടുത്തേക്കൂ.
നമ്മുടേത്, വഴിയിൽ മർദ്ദനമേറ്റു കിടന്ന അപരിചിതനെ സ്വന്തം വാഹന (അതു കഴുതയായിരുന്നതുകൊണ്ട് മർദ്ദിതനെ കഴുതപ്പുറത്ത് വച്ചുകെട്ടി ദളിതനായ സമരിയാക്കാരൻ നടന്നു കാണണം) ത്തിലേറ്റി, ശുശ്രൂഷിക്കാൻ സൗകര്യമുള്ള അടുത്ത പൊതു സ്ഥലത്തെത്തിച്ച് അയാൾക്ക്ആവശ്യമുള്ള പ്രഥമ ശുശ്രൂഷയും ഏർപ്പാടാക്കി ഇനി കൂടുതൽ ചികിത്സാ ചെ ലവെന്തെങ്കിലും വേണ്ടിവന്നാൽ, തിരികെ വരുമ്പോൾ, താൻ തന്നെ തന്നുകൊള്ളാം എന്നു പറയുന്നവന്റെ മഹനീയമാതൃകയാണ്. എന്നുവച്ചാൽ,അശരണ- രോഗീപരിപാലനം കാൽക്കാശുവാങ്ങാതെ, നാം ഫ്രീയായി നടത്തിക്കൊടുക്കേണ്ടതാണെന്നു ചുരുക്കം.ഇതാണോ 'Good Samaritan' വക സ്വന്തം സഭ എന്നെക്കാലവും അറിയപ്പെടാനഭിലഷിക്കുന്ന കേരള സഭ ഇക്കാലമത്രയും ചെയ്തു പോന്നത്?
ഈ ചിന്ത എന്നെനയിക്കുന്നത് Bill Counter ഉം Cash Counter ഉം ഇല്ലാത്ത പുട്ടപർത്തി, സത്യസായി ബാബാ ആശുപത്രിയിലേക്കാണ്. അഭിവന്ദ്യപിതാക്കന്മാരാരെങ്കിലും സായി ഭക്തിപ്പേടി കൂടാതെ അങ്ങോട്ടേക്ക് ഒരു incognito visit നടത്തൂ; എന്നിട്ട്, മുൻവിധിഒന്നും കൂടാതെ കാര്യങ്ങൾപഠിക്കൂ ,അപ്പോൾ മനസ്സിലാവുംനമ്മുടെ വളരെയേറെ കൊട്ടിഘോഷിക്കുന്നആതുര ശുശ്രൂഷാ സ്ഥാപനങ്ങളുടെ നടത്തിപ്പ് എത്രമാത്രം ഇൻ കൊറിജിബ്ൾ അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന്.
കേരള കത്തോലിക്ക സഭ -തനി പൗരസ്ത്യവും, അർദ്ധ പൗരസ്ത്യവും പാശ്ചാത്യവും കൂടി ചേർന്ന സമൂഹം കേരളത്തിലെ ഒരു വൻ സാമ്പത്തിക ശക്തിയാണെന്ന് ചോറുണ്ണുന്നവർക്കെല്ലാം അറിയാം. അത്തരം,ഒരേയൊരു സ്ഥാപനം നമുക്കെന്തു കൊണ്ട് നടത്തിക്കൂടാ?
എറണാകുളം-അങ്കമാലി അതിരൂപത,വൻ നഷ്ടത്തിനുംകടബാദ്ധ്യതക്കുംകാരണമായി ചൂണ്ടിക്കാണിക്കുന്ന മറ്റൂരെ ഭൂമി ഈ ആവശ്യത്തിനായി വിട്ടുകൊടുക്കന്നതിനെപ്പറ്റി ഗൗരവമായിആലോചിക്കണം.അധാർമ്മികതയെ ധാർമ്മികത കൊണ്ട് നേരിട്ട് തമ്പുരാന്റെ മുൻപിൽ സമാധാനവും പറയാം. സുതാര്യത ഈ കാര്യത്തിൽ ഉറപ്പാക്കിയാൽ, രൂപതാംഗങ്ങൾ തീർച്ചയായും ഇതിന്റെ പേരിലെടുത്ത ബാങ്ക് ലോൺ തിരിച്ചടക്കുന്നതിൽ സഹായിക്കാതിരിക്കില്ല. കൂടാതെ, അടുത്ത പത്തുവർഷത്തേക്ക് രൂപതയിൽ,
ഒറ്റ പള്ളി പോലും പൊളിച്ചോ അല്ലാതെയോ പണിയാൻ അനുവാദം കൊടുക്കരുത്. വെള്ളി, അതായത് ദ്രവ്യം, താനെ വന്നുകൊള്ളും. പിന്നെ,വാങ്ങിയ ഭൂമിയോ വേറെ ഭൂമികളോഎത്രയും പെട്ടെന്ന്, പഴേ തട്ടിപ്പു പരിപാടിയിൽക്കൂടിയല്ലാതെവിറ്റ്,കടംവീടുന്നതിന്ഉപയോഗിക്കുകയുമാവാം.
മറ്റു രൂപതകൾ, ഈ സംരംഭത്തിനാവശ്യമായ ബാക്കി ധനം കണ്ടു പിടിക്കണം.ഇൻഫ്രാസ്ട്രക്ചർ, റണ്ണിംഗ് കോസ്റ്റ് വലിയ ചിലവുകൾ ഉണ്ടാവും. 'ആൾദൈവ' മായ സായിബാബായ്ക്കാവാമെങ്കിൽ ജീവിക്കുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ഇതാവില്ല എന്നുപറയുന്നതിൽപ്പരം നാണക്കേടുവേറെന്തുണ്ട്?
ഉണ്ടാവാൻ പോകേണ്ട ഈ സംരംഭം വെറും ചികിത്സാസംരംഭം മാത്രമായിരിക്കരുത്: ചികിത്സ കൂടാതെ, അതായത് രോഗബാധ പിടികൂടാതെ മനുഷ്യനിവിടെ ജീവിതം സാദ്ധ്യമാകാമെന്നു ജനതയെ ബോധ്യപ്പെടുത്തുന്നതരത്തിൽ ചിട്ടപ്പെടുത്തിയ തികച്ചും holistic touch ലുള്ളഒരു നൂതന Health care institution ആണ് ഇവിടെ വിവക്ഷിതം (ഇക്കാര്യം, ഈക്കാര്യങ്ങളിൽ വിവരമുള്ളവർക്ക് പിന്നീട് ചർച്ചക്കെടുക്കാവുന്നതാണ്)
പിന്നെ,കെട്ടിടങ്ങൾ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ പ്രൊഫഷണൽസ്, വോളന്റിയർമാർ, നിത്യനിദാന ചിലവുകൾ, മററു നൂറായിരം കാര്യങ്ങൾ ഇവയ്ക്കൊക്കെയുള്ള ഉറുപ്പികയെപ്പറ്റിയുള്ള ഭയംനമ്മെ ഞെരുക്കുവാൻ നാം സാത്താനെ-മാമോനെ -അനുവദിക്കരുത്. നാമെത്ര പണം കണ്ടിരിക്കുന്നു! ഈ വക കാര്യങ്ങളിൽ സർക്കാരുകൾക്ക് ഗൈഡൻസ് കൊടുക്കാൻ കെല്പുള്ള സമൂഹമാണ് നമ്മുടേതെന്ന് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ നമ്മുടെ സംരംഭങ്ങൾ സാക്ഷി. മുള്ളിനെ മുള്ളു കൊണ്ടെടുക്കുവാൻ സാത്താൻ ഇത്രനാളുംനമുക്കു ട്യൂഷ'നെടുത്തു, ഇനി, അവനൊരു പണി നാം കൊടുക്കണ്ടെ?
Benevolentia (Charity)- രക്തസാക്ഷി(ണി)കളായ ആദിമസഭയിലെസഹോദരിത്രയങ്ങളിലെ 'കുഞ്ഞുവാവയാ'യിരുന്നത്രേ.
കാര്യങ്ങൾ കൈവിട്ട് കാവ്യനീതിയാകുന്നതിനു എന്നു വച്ചാൽ തെളിച്ചെഴുതാം, ഉടുതുണിയില്ലാതെ കുരിശേറിയവന്റെ ഇടയക്കൂട്ടം, മാമ്മോന്റെ വക,പള പളാ പട്ടു കുപ്പായങ്ങൾക്കുള്ളിലുരുന്ന് ചീഞ്ഞളിയുന്നതിനു മുൻപ് നമുക്ക് Charity ക്ക് സാദാനീതി എങ്കിലും ലഭ്യമാക്കാനുള്ള, ധാർമ്മിക കടമ നിറവേറ്റി, പശ്ചാത്താപത്തോടൊപ്പം പ്രായശ്ചിത്തവും ചെയ്യണം.
മലയും കാടും കടലും കടന്ന് നാം ആത്മാക്കളെ രക്ഷിക്കുവാൻ ഏറെ യത്നിക്കുന്നു. അതിനു വേണ്ടി ഒരുപാടു സമർപ്പിതർ വിയർപ്പും രക്തവുമൊഴുക്കി വയലിൽ വേല ചെയ്യുന്നു. ഇത്തരുണത്തിൽ, ഇവിടെ തന്നെ സ്കൂൾ -കോളജ് സ്വാശ്രയ അദ്ധ്വാനത്തിന്റെ ബോറടിയിൽ നിന്ന് ഒന്നു മാറി നിന്ന് ക്രിയേറ്റീവ് ആയി ക്രിസ്തുവിനു വേണ്ടി എന്തെങ്കിലും ക്രിയ ചെയ്യാം എന്നു കരുതുന്ന ഒരു പത്തു ശതമാനമെങ്കിലും കാണാതിരിക്കുമോ, അവർക്കുള്ള ഒരു ക്ഷണക്കത്തു കൂടിയാണി നിർദ്ദേശം.
ഇവിടെയുള്ള തദ്ദേശീയ ആത്മാക്കളെ ആത്മീയ ഉണർവിൽ നിലനിർത്തുന്നതിന് ഒരു പാട് ധ്യാനകേന്ദ്രങ്ങൾ നമുക്കുണ്ട്; അവയിലെല്ലാം കൂടി ഏറ്റവും കുറഞ്ഞത് ഒരായിരം സന്നദ്ധ പ്രേഷിതർ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഈ ശുശ്രൂഷകരിൽ ഒരു പകുതിപ്പേർ സ്വമനസ്സാലെ, ഇപ്പോഴുള്ള കർമ്മമണ്ഡലമൊന്നു മാറ്റുവാൻ തയ്യാറായാൽ ചാരിറ്റിയുടെ ധ്യാനാത്മകതയാൽ പുതിയ ഇടം പ്രകാശമാനമാവും.
സന്യാസിനിമാരുടെ എണ്ണം കുറഞ്ഞു വരുന്നതിനെപ്പറ്റി കോൺഗ്രിഗേഷനുകൾവ്യാകുലരാണ്. കർമ്മനിരതവും സാർഥകവും സർഗ്ഗാത്മകവും അല്ലാത്ത ആവൃതികൾക്കുള്ളിലെ വെട്ടംകേറാ ജീവിതരീതിയാണ് ഈ അവസ്ഥയ്ക്ക് ഒരു കാരണം. ഇപ്പോഴുള്ള സന്യാസിനിമാർക്കും അർഥിനികൾക്കും ക്രിസ്തുവിന്റെ യഥാർഥ, ശിഷ്യകളാവുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാനുള്ള ഒരു മംഗളവേദി കൂടിയാകും ഈ സംരംഭം.
നമുക്കെന്തു മാത്രം അത്മായ സംഘങ്ങളാണുള്ളത്. തിരുബാല സഖ്യത്തേയും അൾത്താര ശുശ്രൂഷാ കൂട്ടത്തേയും ഒഴിച്ചു നിർത്തിയാൽ തന്നെ എത്രയോ സന്നദ്ധസേവകരെ ടേൺ വച്ച് സേവനത്തിനിറക്കുവാൻ സഭ അത്രയൊന്നും വിയർക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല.
കരുണ ചെയ്യുവാൻ ആളുകളെ നാമിതുവരെ പര്യാപ്തരാക്കിയിട്ടില്ലെങ്കിൽ, നാമെന്തുതരം ക്രിസ്ത്യാനിത്വമാണ് രണ്ടായിരം വർഷങ്ങളായി ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്?ഒരു വട്ടമല്ല ഒരായിരംവട്ടം വേണ്ടപ്പെട്ടവർ ചിന്തിക്കേണ്ട വിഷയമാണിത്.
ദയവുചെയ്ത്, ആരാധനക്രമ വേലിക്കെട്ടുകളിലും, ഏതാനും ചില വൈദികരുടെ അധർമ്മചെയ്തികളുടെ മേലുടുപ്പൂരിയിട്ടിരിക്കുന്ന അയകളിലും ഈ ആശയത്തെ ഉണക്കാനിടരുതേ!
2018 ഡിസംബർ 10, തിങ്കളാഴ്‌ച
ഫാദർഅഗസ്റ്റിൻവട്ടോളിയും KCRMNA ടെലികോൺഫെറൻസും
ചാക്കോകളരിക്കൽ
ഡിസംബർ
12, 2018 ബുധനാഴ്ചനടക്കാൻ
പോകുന്നകെസി ആർ എംനോർത്ത്അമേരിക്കയുടെപന്ത്രണ്ടാമത്ടെലികോൺഫെറൻസ്,ഫ്രാങ്കോമെത്രാൻറെലംഗികക്രൂരതയിൽനിന്ന്മോചനവുംനീതിയുംലഭിക്കാൻവേണ്ടികുറവിലങ്ങാട്എംജെമഠത്തിലെകന്ന്യാസ്ത്രികൾവഞ്ചിസ്ക്വയറിൽനടത്തിയനിരാഹാരസമരത്തോട്അനുബന്ധമായിരൂപംകൊണ്ടസേവ്ഔർസിസ്റ്റേഴ്സ്
(Save Our Sisters) എന്നസംഘടനയുടെകൺവീനർഫാ.
അഗസ്റ്റിൻവട്ടോളിയാണ്നയിക്കുന്നത്. വിഷയം: "ക്രൈസ്തവസഭകളുംജനാധിപത്യവും".
സഭയുടെആശീർവാദത്തോടെസഭയ്ക്കുപുറത്ത്സമൂഹത്തിൽനീതിക്കുവേണ്ടിയുള്ളപോരാട്ടത്തിൽഎന്നുംപങ്കെടുക്കുകയുംഅതിന്നേതൃത്വംനൽകുകയുംചെയ്തിരുന്നഅഗസ്റ്റിൻവട്ടോളിയച്ചൻസഭയ്ക്കുള്ളിലെരണ്ട്പ്രധാനഅനീതികൾക്കെതിരായി - ആലഞ്ചേരിമെത്രാപ്പോലീത്തയുടെഭൂമികള്ളക്കച്ചവടം, കന്ന്യാസ്ത്രിയ്ക്കുനേരെയുള്ളഫ്രാങ്കോമെത്രാൻറെലൈംഗികപീഡനം - ശബ്ദിച്ചപ്പോൾഅതൃപ്തമായസഭാധികാരംഅദ്ദേഹത്തെക്രൂശിക്കാനായിആണിയുംചുറ്റികയുമായിരംഗപ്രവേശംചെയ്തിരിക്കുകയാണ്. വിശ്വാസികളെയോസമൂഹത്തെയോഭരണകൂടത്തെയോനന്നാക്കാൻഒരുവൈദികന്സമരത്തിൽപങ്കെടുക്കാം. എന്നാൽസഭാനേതൃത്വത്തിൻറെഅഴിമതിക്കെതിരായിശബ്ദിക്കാൻപാടില്ലായെന്നഇരട്ടത്താപ്പ്നയത്തെലംഘിച്ചവട്ടോളിയച്ചന്അപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റർബിഷപ്മാർജേക്കബ്മാനത്തോടത്ത്കാരണംകാണിക്കൽനോട്ടിസുംമുന്നറിയിപ്പുംനൽകി.മേല്പ്പറഞ്ഞവിഷയങ്ങളിൽസീറോമലബാർസഭാനേതൃത്വത്തെചോദ്യംചെയ്യുകയുംസമരരംഗത്ത്സജീവമാകുകയുംചെയ്തപശ്ചാത്തലമാണ്സഭാനേതൃത്വത്തെചൊടിപ്പിച്ചതുംഅപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റർഅനാവശ്യനടപടിയിലേക്ക്നീങ്ങിയതും.
സഭയിൽഭരണകാര്യങ്ങളിലുംസാമ്പത്തികകാര്യങ്ങളിലുംഒട്ടുമേസുതാര്യതയില്ലഎന്നകാര്യംഎല്ലാവർക്കുമറിയാം.വേദനഅനുഭവിക്കുന്നഇരകളുടെനൊമ്പരങ്ങളറിയാനുള്ളഹൃദയംമെത്രാന്മാർക്കില്ല. ഒരുകോളേജധ്യാപകനെവഴിയിലിട്ട്വെട്ടിയപ്പോൾവെട്ടുകിട്ടിയസ്വസമുദായക്കാരനെകുറ്റപ്പെടുത്തുകയാണ്സഭാധികാരംചെയ്തത്. ഗത്യന്തരമില്ലാതെസലോമിതൻറെജീവനെടുത്തിട്ടുംഇവരുടെമനസ്സലിഞ്ഞില്ല. റോബിൻകേസിൽമകളുടെഗർഭംഏറ്റെടുക്കാൻഒരപ്പന്കാശുകൊടുത്തവരാണിവർ. കൊക്കൻകേസിലുംഎഡ്വിൻകേസിലുംപരാതിക്കാരെചെകുത്താൻപക്ഷക്കാരെന്ന്പരസ്യമായിവിളിച്ച്ആക്ഷേപിച്ചവരാണിവർ. ജീവിതകാലംമുഴുവൻജർമനിയിൽവേലചെയ്തുണ്ടാക്കിയസമ്പാദ്യമെല്ലാംചതിച്ച്അടിച്ചുമാറ്റിയഒരുമെത്രാനുള്ളസത്യസഭയാണിത്. മലബാറിലൊരുപള്ളി "മാർതോമാകുരിശ്" കേറ്റാൻഇടവകക്കാർവിസമ്മതിച്ചതിനാൽമൂന്നുവർഷംആപള്ളിവെഞ്ചരിക്കാതെകിടന്നു. പുന്നത്തുറപള്ളിയിൽപോലീസ്സഹായത്തോടെകുരിശ്സ്ഥാപിച്ചു. പള്ളിയുംപള്ളിസ്വത്തുംമെത്രാനുസ്വന്തം. എന്തുചെയ്യണമെന്ന്മെത്രാനങ്ങ്തീരുമാനിക്കും. ഭരണികുളങ്ങരമെത്രാനൊഴിച്ച്ഒരൊറ്റമെത്രാനെങ്കിലുംഫ്രാങ്കോയ്ക്കെതിരായിശബ്ദിച്ചോ? പരാതിക്കാരികന്ന്യാസ്ത്രിയെഏതെങ്കിലുംഒരുമെത്രാൻപോയികണ്ടോ? കന്ന്യാസ്ത്രിസമരത്തിന്സഹായംചെയ്തവട്ടോളിയച്ചന്മൂക്കുകയറിടാനാണ്മെത്രാന്മാർക്ക്തിടുക്കം. പള്ളിക്കകത്തെഅന്ധവിശ്വാസികൾഉള്ളിടത്തോളംകാലംഈകൂത്ത്തുടരും. അവരുടെഎണ്ണംകുറയുമ്പോൾഒരുനാൾതിരശീലയുംവീഴും.
വട്ടോളിയച്ചൻസ്വാതന്ത്രനാണ്.യേശുവിൻറെമാർഗമാണ്അദ്ദേഹത്തിൻറെമാർഗം. ഇരയുടെപക്ഷംചേർന്ന്നീതിക്കുവേണ്ടിപോരാടുന്നവരെശിക്ഷിക്കുന്നമാർഗമാണോമെത്രാന്മാരേനിങ്ങൾ ഞങ്ങളെപഠിപ്പിക്കുന്നത്? സ്വന്തംജീവിതവുംകുടുംബവുംയേശുവിനുംസഭയ്ക്കുംവേണ്ടിസമർപ്പിച്ചവർനീതിക്കുവേണ്ടിഅരമനവാതിൽമുട്ടുമ്പോൾഎന്തേനിങ്ങൾതുറക്കാത്തത്? കന്ന്യാസ്ത്രികളുടെയുംവൈദികരുടെയുംഅല്മായരുടെയുംഇന്നത്തെപോരാട്ടംവരുംതലമുറയ്ക്കുവേണ്ടിയുള്ളപോരാട്ടമാണ്.നീതിക്കുവേണ്ടിയുള്ളഎല്ലാസമരങ്ങളിലുംമുൻപന്തിയിൽനിൽക്കുന്നഫാ. വട്ടോളിപണ്ട്പ്ലാച്ചിമടയിൽസമരംനടത്തിജയിലിൽആയപ്പോൾഈമാനത്തോടത്തുമെത്രാൻഅദ്ദേഹത്തെസന്ദർശിച്ച്പിന്തുണപ്രഖ്യാപിച്ച്പ്രാർത്ഥനവാഗ്ദാനംചെയ്തതാണ്. കന്ന്യാസ്ത്രിക്ക്നീതികിട്ടണമെന്നുംഫാ. കുര്യാക്കോസ്കാട്ടുതറയുടെമരണകാരണംഅന്വേഷിക്കണമെന്നുംപറയുന്നത്സഭയ്ക്ക്എതിരല്ലെന്നുമാണ്ഫാ. വട്ടോളിപറയുന്നത്. അദ്ദേഹത്തിന്പിന്തുണപ്രഖ്യാപിച്ചുകൊണ്ട്സിറോമലബാർസഭയിലെധാരാളംവൈദികർഅപ്പസ്തോലിക്അഡ്മിനിസ്ട്രേറ്ററെകണ്ടു. അദ്ദേഹത്തിതിരെപ്രതികാരനടപടിഎടുക്കരുതെന്ന്മാർമാനത്തോടത്തിനോട്അവർആവശ്യപ്പെട്ടിട്ടുണ്ട്.
ചാലക്കുടിക്ക്അടുത്തുള്ളചാലുകട്ടിയിൽഫ്രോമ്സി/ദേവസക്കുട്ടിഎന്നമാതാപിതാക്കളുടെമകനായി 1971 ജൂലൈ 21 -ന്ഫാ. അഗസ്റ്റിൻവട്ടോളിജനിച്ചു. തത്വശാസ്ത്രപഠനംപുന്നമലസെമിനാരിയിലും (Punnamalee) ദൈവശാസ്ത്രപഠനംമംഗലപുഴസെമിനാരിയിലുംപൂർത്തിയാക്കി 1998 ജനുവരിനാലാംതീയതിഎറണാകുളം-അങ്കമാലിഅതിരൂപതയ്ക്കുവേണ്ടിവൈദികപട്ടംസ്വീകരിച്ചു. ഇപ്പോൾകല്ലൂർറിന്യൂവൽസെൻറെറിൽ (Renewal Centre, Kaloor) സേവനംചെയ്യുന്നു.
സഭയിൽനീതിഉറപ്പാക്കണമെങ്കിൽസുതാര്യതവേണം; ജനാധിപത്യഭരണസമ്പ്രദായംവരണം.പഴയനസ്രാണികളുടെഇടയിലെപള്ളിപൊതുയോഗതീരുമാനപ്രകാരമുള്ളപള്ളിഭരണസമ്പ്രദായമല്ലാതെകത്തോലിക്കാസഭയിൽഇന്നുവരെജനാധിപത്യരീതിയിലുള്ളസഭാഭരണംനടന്നിട്ടില്ല. ഈഅടുത്തകാലത്ത്നസ്രാണിസഭയിലുംപൗരസ്ത്യകാനോൻനിയമത്തിലൂടെഹയരാർക്കിയൽഭരണംനടപ്പിലാക്കി. പൊതുയോഗത്തിനുംപാരീഷ്കൗൺസിലിനുംവികാരിയെഉപദേശിക്കാനുള്ളഅവകാശമേയുള്ളിപ്പോൾ. 'ചർച്ച്ആക്ട്' നിയമമായാൽജനാധിപത്യപരമായപള്ളിഭരണംനടപ്പിൽവരും.
എല്ലാംഞങ്ങൾ, മെത്രാന്മാർതീരുമാനിക്കും. മറ്റുള്ളവരെല്ലാംഞങ്ങളെഅനുസരിച്ചാൽമാത്രംമതിഎന്നമനോഭാവംഅല്പംഅതിരുകടന്നതല്ലേ? വിമതശബ്ദങ്ങൾകേഴ്പ്പിക്കുന്നവൈദികരുംകന്ന്യാസ്ത്രികളുംഅല്മായരുമെല്ലാംമെത്രാന്മാരുടെനോട്ടത്തിൽസഭാശത്രുക്കളുംസഭാവിരുദ്ധരുംസഭയെനശിപ്പിക്കാൻഇറങ്ങിപുറപ്പെട്ടിരിക്കുന്നവരുമാണ്. എന്നാൽസഭാനവീകരണക്കാർസഭാസ്നേഹികളുംസഭയിൽകാലോചിതമായനല്ലമാറ്റങ്ങൾഉണ്ടാകാൻപരിശ്രമിക്കുന്നസഭാകൂട്ടായ്മയിലെഅംഗങ്ങളുമാണെന്ന്തിരിച്ചറിയാൻമെത്രാന്മാർക്ക്ഇന്നുവരെസാധിച്ചിട്ടില്ല. തിന്മയുടെധിക്കാരത്തെനേരിട്ട്അതിൻറെസ്വതന്ത്രവിഹാരത്തിനുമേൽവട്ടോളിയച്ചനെപോലുള്ളവർനേടുന്നത്യാഗത്തിൻറെയുംസമരത്തിൻറെയുംവിജയമായിരിക്കുംനമ്മുടെയുംവിജയം.
"ക്രൈസ്തവസഭകളുംജനാധിപത്യവും"എന്നവിഷയത്തെസംബന്ധിച്ച്വട്ടോളിയച്ചൻറെഅഭിപ്രായംഎന്തെന്നറിയാനുള്ളനല്ലൊരവസരമാണ്കെസി
ആർ എംനോർത്ത്അമേരിക്കസംഘടിപ്പിക്കുന്നഅടുത്തടെലികോൺഫെറൻസ്. നിങ്ങളെല്ലാവരെയുംഅതിലേക്കായിസ്നേഹപൂർവംക്ഷണിക്കുന്നു. ഡിസംബർ 12, 2018 ബുധനാഴ്ച്ച (Time
9 pm EST) നടക്കാൻ പോകുന്നആടെലികോൺഫെറൻസിൽ സംബന്ധിക്കാനുള്ളനമ്പർ:
1-605-472-5785, ആക്‌സസ്കോഡ്: 959248#
2018 ഡിസംബർ 7, വെള്ളിയാഴ്‌ച
അല്‍ബിനോ ലൂസിയാനി(പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍)യുടെ ബാല്യകാലം
ജെ പി ചാലി ഫോണ്‍: 9846472868
ഇറ്റലിയിലെ ഒരു കുഗ്രാമത്തില്‍ മലമുകളിലെ
ഒരു ദരിദ്രകുടുംബത്തിലാണ് അല്‍ബിനോ ലൂസിയാനി ജനിച്ചത്. അമ്മ അയല്‍വീടുകളില്‍
പാത്രം കഴുകിയും അച്ഛന്‍ വിവിധ കൂലിപ്പണികള്‍ ചെയ്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
പരമഭക്തയായ അമ്മ വിറകുകഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശുകളുടെ മുമ്പില്‍
മുട്ടുകുത്തി നിരന്തരം പ്രാര്‍ത്ഥിച്ചു. മകനോട് അമ്മ പറഞ്ഞു; സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി മുട്ടിന്മേല്‍ നിന്നു
പ്രര്‍ത്ഥിക്കുകയാണെന്ന്.
സോഷ്യലിസ്റ്റു നിരീശ്വരനും തീവ്രവാദിയുമായിരുന്ന അച്ഛന്‍ അമ്മ
ഉണ്ടാക്കിവച്ചിരുന്ന കുരിശുകളെല്ലാം തീയിലിട്ട് കത്തിച്ചു. അച്ഛന്‍ മകനോടു പറഞ്ഞു; സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി മറ്റുള്ളവരെ
സഹായിച്ചുകൊണ്ട് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്നതാണെന്ന്.
അല്‍ബിനോയ്ക്ക് ആറു വയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ അവനോടു പറഞ്ഞു; ''അല്‍ബിനോ, യേശുവിനെയും
സാന്താക്ലോസിനെയും നീ ഇന്നു വിശ്വസിക്കുന്നു. പക്ഷേ, സാന്താക്ലോസില്ല; ഞങ്ങള്‍ നിന്നെ
കബളിപ്പിക്കുകയായിരുന്നു.''
ആ രാത്രി മുഴുവന്‍ അവന്‍
ഉറങ്ങാതെകിടന്നു കരഞ്ഞു. തന്റെ സാന്താക്ലോസിനെ അവര്‍ക്കെങ്ങനെ തട്ടിപ്പറിക്കാന്‍
കഴിഞ്ഞു.? കരഞ്ഞുകരഞ്ഞ് അവന്‍ തളര്‍ന്നുറങ്ങി.
സ്വപ്നത്തില്‍ സാന്താക്ലോസിന് അവന്‍
യാത്രാമംഗളം നേര്‍ന്നു. എങ്കിലും യേശുവിനെ അവന്‍ കൈവിട്ടില്ല. അവന്‍ യാചിച്ചു; ''ദയവുചെയ്ത് എന്റെ യേശുവിനെ നിങ്ങള്‍ തട്ടിപ്പറിക്കല്ലേ.''
അടുത്തദിവസം മഞ്ഞു വീണുറഞ്ഞ വഴിയിലൂടെ കീറിയ ഷൂസുമിട്ട് അവന്‍ നടന്നു.
തണുത്തുമരവിച്ച പാദങ്ങള്‍ വേദനിച്ചു. എന്നിട്ടും വേദനസഹിച്ച്, ഇടയ്ക്കിടെ നിന്ന്,
വഴിയില്‍
വീണുകിടന്ന കല്‍ക്കരിക്കഷണങ്ങള്‍ അവന്‍ ശേഖരിച്ചു.
തലേന്നാണ് ഒരു കടയില്‍ സ്വര്‍ണ്ണനിറമുള്ള ഒരു കുരിശ് അവന്‍ കണ്ടുമുട്ടിയത്.
എങ്ങനെയെങ്കിലും അതു വാങ്ങി തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സമ്മാനിക്കാനാണ് അവന്‍
കല്‍ക്കരിക്കഷണങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തീയിലിട്ട് കത്തിക്കാന്‍ സ്വര്‍ണ്ണക്കുരിശെടുക്കുമ്പോഴുള്ള
അച്ഛന്റെ ഭാവം ഭാവനയില്‍ കണ്ട അവന്റെ ചുണ്ടില്‍ പുഞ്ചിരിവിരിഞ്ഞു. ക്രിസ്മസ് ദിവസം
രാവിലെ സ്വര്‍ണ്ണക്കുരിശ് സമ്മാനമായി കിട്ടുമ്പോഴുള്ള അമ്മയുടെ ആഹ്ലാദവും
അത്ഭുതവും അവന്‍ ഭാവനയില്‍ കണ്ടു. കുരിശിനോടൊപ്പമുള്ള കാര്‍ഡില്‍ ഇങ്ങനെ
കുറിച്ചിരിക്കുന്നു.
'' നീ അവനു ജന്മം നല്‍കി!
ഞാന്‍ അവനു പ്രതീക്ഷ നല്‍കി.
ഒരു നിമിഷം നമ്മളൊരുമിച്ച്
അവനു പറുദീസ നല്‍കി.
ഇനി എന്റെ ജോലി അവസാനിക്കുന്നു.
എന്നാല്‍ നിന്റെ ജോലി തുടരുന്നു.
സഹിക്കാനേറെയുണ്ട്.
വെല്ലുവിളി നേരിടണം.
എങ്കിലും പ്രതീക്ഷ കൈവിടരുത്
അവന്റെ സ്വപ്നം ഒരിക്കലും തകരരുത്.''
-സാന്താക്ലോസ്
'ദൈവനാമത്തില്‍'
ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s
Name' എന്ന
കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍
മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക
അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം:
സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ്
കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575
ബന്ധപ്പെടാന്‍:
ഫോണ്‍: 9846472868
2018 ഡിസംബർ 6, വ്യാഴാഴ്‌ച
ജോൺ പോൾ ഒന്നാമന്റെ മരണം എന്ന പ്രഹേളിക
ദൈവനാമത്തില്‍
ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s Name'
ജെ പി ചാലിയുടെ പരിഭാഷയിൽനിന്ന്
....മരണം ''Heart Attack'' മൂലമാണെന്ന വത്തിക്കാന്റെ വിശദീകരണം മെഡിക്കല്‍
ലോകം എതിര്‍ത്ത് നിഷ്‌കരുണം തള്ളിയപ്പോള്‍, രണ്ടാമത്തെ പ്രസ്സ് റിലീസില്‍ ഒരു കാര്യംകൂടി കൂട്ടിച്ചേര്‍ത്തു.
''Swollen legs''. കാലിലെ നീര് ''Pulmonary embolism'' മൂലമുള്ള
മരണത്തിന്റെ ലക്ഷണമാണത്രേ!
എന്നാല്‍, ഏറ്റവും വിചിത്രമായ കാര്യം, ജോണ്‍പോളിനെ വത്തിക്കാനിലെ ഒരു ഡോക്ടറും
പരിശോധിക്കുകയോ മരുന്നുനല്‍കുകയോ ചെയ്തിട്ടില്ല എന്നതാണ്. അക്കാര്യം ഡോക്ടര്‍മാര്‍തന്നെ
വെളിപ്പെടുത്തിയിട്ടുള്ളതാണ്. വത്തിക്കാന്റെ പുതിയ വാദം സ്ഥിരീകരിക്കാന്‍
വത്തിക്കാനിലെ ഒരു ഡോക്ടറും തയ്യാറായില്ല. അതിന് അര്‍ഹതയുള്ള ഒരൊറ്റ വ്യക്തിയേ
ഉണ്ടായിരുന്നുള്ളൂ - ഡോ. അന്റോണിയോ ദാ റോസ്. ഇരുപതുവര്‍ഷക്കാലം ലൂസിയാനിയുടെ പേഴ്‌സണല്‍
ഡോക്ടറും ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്നു അദ്ദേഹം. 2003-ല്‍ ഒരു അഭിമുഖത്തില്‍
ലൂസിയാനിയുടെ കാലിലെ നീരിന്റെ കാര്യം ഉന്നയിച്ചപ്പോള്‍ ഡോ. റോസ് പറഞ്ഞു:
''ഇരുപതു വര്‍ഷത്തിനിടയില്‍
ഒരൊറ്റ ദിവസം പോലും ലൂസിയാനി സുഖമില്ലാതെ കിടന്ന അനുഭവം എനിക്കില്ല. ലൂസിയാനി
അസാധാരണമായി ആരോഗ്യവാനായിരുന്നു. ഹൃദ്രോഗമില്ല, പ്രമേഹമില്ല, കൊളസ്‌ട്രോളില്ല....
പോപ്പായി അധികാരമേറ്റ ആദ്യത്തെ ആഴ്ചയില്‍ കാലിന്റെ
കുഴയ്ക്ക് അല്പം നീരുണ്ടായി. സ്ഥിരം മല കയറാന്‍ പോകുമായിരുന്ന ലൂസിയാനിക്ക് അതു
ചിലപ്പോള്‍ സംഭവിക്കാറുണ്ടായിരുന്നു.
ഏതായാലും, പോപ്പ് ജോണ്‍പോളിനോട് ഞാന്‍ നിര്‍ദ്ദേശിച്ചത് കൂടുതല്‍ സമയം
നടക്കാനാണ്. അതിനുശേഷം റൂഫ് ഗാര്‍ഡനില്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ നടക്കാന്‍
അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മരണമടഞ്ഞ ആഴ്ചയിലാണ് ഞാന്‍ മൂന്നാമത്തെ
ചെക്കപ്പ് നടത്തിയത്. അപ്പോഴേക്കും കാല്‍ക്കുഴയിലെ നീര് പൂര്‍ണ്ണമായി അപ്രത്യക്ഷമായിരുന്നു
കാലിലെ
നീരും കാല്‍ക്കുഴയിലെ നീരും രണ്ടു
വ്യത്യസ്തകാര്യങ്ങളാണ്.
കാലിലെ നീര് ഒരുപക്ഷേ ''Pulmonary embolism'' ന്റെ ലക്ഷണമാകാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണത്.
എന്നാല്‍, കാല്‍ക്കുഴയിലെ നീരിന് Pulmonary embolism വുമായി ഒരു ബന്ധവുമില്ല. താഴ്ന്ന
രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണത്.
വത്തിക്കാന്‍ വാര്‍ത്താപത്രിക ഇറക്കിയപ്പോള്‍ അന്നത്തെ
മെഡിക്കല്‍ ലോകം കരുതിയത് കാലിലെ നീരും embolismവും താഴ്ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണെന്നാണ്.
എന്നാല്‍, ഇന്നു
നമുക്ക് വ്യക്തമായറിയാം, അവ ഉയര്‍ന്ന
രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണെന്ന്! embolismവും ഹൃദയസ്തംഭനവും മൂലമാണ് ജോണ്‍പോള്‍ മരിച്ചതെങ്കില്‍
മരണസമയത്ത് അദ്ദേഹത്തിന്റെ കൈയിലിരുന്ന പേപ്പറുകള്‍ താഴെ വീഴാതിരുന്നത് വലിയ
അത്ഭുതംതന്നെ!
ഇന്ന് മറ്റൊരു കാര്യംകൂടി നമുക്കറിയാം. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ള
വ്യക്തിയെ ഹാര്‍ട്ട് അറ്റാക്കോ എമ്പോളിസമോ ബാധിക്കില്ലെന്ന്.
****(തുടരും)
'ദൈവനാമത്തില്‍'
ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച
'In God’s Name' എന്ന കോളിളക്കം
സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന്
ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍
ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ
കണ്ടെത്തലുകള്‍!
ഡമി 1/8,
400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250-നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
2018 ഒക്ടോബർ 20, ശനിയാഴ്ച
2016 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച
ദൈവശാസ്ത്രപഠനമോ മോചനമാര്‍ഗ്ഗം? - സെബാസ്റ്റ്യന്‍ വട്ടമറ്റം
'അത്മായദൈവശാസ്ത്രത്തിനൊരു ആമുഖം'
-- പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍
ഗ്രന്ഥനിരൂപണം
കേരളകത്തോലിക്കാസഭയില്‍ 'കുഞ്ഞാടുകള്‍' എന്നും 'വിശ്വാസികള്‍' എന്നും വിളിക്കപ്പെടുന്ന അല്‍മേനികളെ തിരുമേനികളുടെ
നുകത്തില്‍നിന്നു മോചിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു വന്ദ്യവയോധികനാണ്
പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍. അതിനായി അദ്ദേഹം ഏറെക്കാലമായി എഴുതുകയും സഭാവേദികളില്‍
വാദിക്കുകയും ചെയ്തുവരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു പുസ്തകമാണ്, കഴിഞ്ഞ വര്‍ഷം, ഭരണങ്ങാനം 'ജീവന്‍ ബുക്‌സ്' പ്രസിദ്ധീകരിച്ച
'അത്മായദൈവശാസ്ത്രത്തിനൊരു
ആമുഖം'.
ആഗോളസഭയുടെ ചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളിലായി നിലവില്‍ വന്ന സഭയുടെ മൂന്നു തരഭേദങ്ങളെ
ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നു: 1. എല്ലാ സഭാംഗങ്ങള്‍ക്കും തുല്യതയും പൗരോഹിത്യവുമുണ്ടായിരുന്ന
ആദിമസഭ 2. കോണ്‍സ്റ്റന്റൈന്‍
ചക്രവര്‍ത്തിയുടെ കാലംമുതല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1962-1965) വരെയുള്ള ഹയരാര്‍ക്കിക്കല്‍
വൈദികമേധാവിത്ത സഭ 3. കൗണ്‍സിലിനു
ശേഷമുള്ള ദൈവജനത്തിന്റെ സഭ.
'മാര്‍ത്തോമ്മായുടെ
മാര്‍ഗം' പിന്തുടര്‍ന്നുപോന്ന
കേരളസഭയില്‍ മേല്‍പ്പറഞ്ഞ ആദിമസഭയോട് ഏറെ സമാനതകളുള്ള പാരമ്പര്യമാണു പോര്‍ട്ടുഗീസുകാരുടെ
ആഗമനം വരെ നിലനിന്നിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഈ മഹത്തായ പാരമ്പര്യം
ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളത്തിലെ സഭാനേതൃത്വം പരാജയപ്പെട്ടു. അദ്ദേഹം എഴുതുന്നു:
''സാര്‍വ്വത്രികസഭയുടെ
വേദികളില്‍ പങ്കെടുക്കുന്ന മെത്രാന്മാരും വിദഗ്ധരും ക്ഷമിക്കുക. നമ്മുടെ പാരമ്പര്യത്തെയും
സഭാദര്‍ശനത്തെയും കുറിച്ച് ഈ വേദികളില്‍ അവര്‍ സംസാരിക്കാതിരുന്നത് വലിയൊരു കൃത്യവിലോപമായി.
ഈ കൃത്യവിലോപം ഇന്ന് ഒരു നാണക്കേടിന്റെ തലംവരെ എത്തിയിരിക്കുന്നു''(പുറം 37).
വത്തിക്കാന്‍കൗണ്‍സിലിനു ശേഷം അതേ പാരമ്പര്യമുയര്‍ത്തിപ്പിടിച്ച് സ്വതന്ത്ര സീറോ-മലബാര്‍ സഭ സാക്ഷാത്ക്കരിക്കുന്നതില്‍
അവര്‍ വിജയിച്ചു. എന്നാല്‍ തോമ്മാമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടത്തെ പള്ളിയോഗത്തിന്റെ ജനായത്തസ്വഭാവമംഗീകരിക്കാന്‍ മെത്രാന്മാരും
സംഘവും ഇന്നോളം തയ്യാറായിട്ടില്ല.
1992-ല്‍ നിലവില്‍വന്ന
സീറോ-മലബാര്‍ സഭ 1995-ല്‍ പള്ളിയോഗനടപടിക്രമത്തിന്റെ
കരടുരേഖ പ്രസിദ്ധപ്പെടുത്തി. ''കൈവയ്പ് ലഭിച്ച വൈദികര്‍ സഭയിലെ ഭരണകര്‍ത്താക്കളും അല്‍മായര്‍
ഭരണീയരുമാണെന്നുള്ള(വകുപ്പ് 979) കാലഹരണപ്പെട്ടതും വികലവുമായ കാഴ്ചപ്പാടിന്റെ സ്വാധീനത്തിലാണ്'' അതെഴുതപ്പെട്ടത്.
കരടുരേഖ പുറത്തുവന്നപ്പോള്‍ത്തന്നെ അതിലെ പ്രതിലോമപരമായ വകുപ്പുകള്‍ക്കെതിരെ അല്‍മായപക്ഷത്തുനിന്നുകൊണ്ട്
പ്രതികരിച്ചയാളാണ് ഗ്രന്ഥകാരന്‍. കാതലായ പല മാറ്റങ്ങളും അദ്ദേഹം നിര്‍ദ്ദേശിക്കുകയും
ചെയ്തു. ''ഭരണാധികാരം
കൈയൊപ്പുള്ളവര്‍ക്കുമാത്രം എന്നായിരുന്നില്ല നമ്മുടെ പാരമ്പര്യം'' എന്നദ്ദേഹം തറപ്പിച്ചുപറഞ്ഞു. എന്നാല്‍ തോമ്മാമാര്‍ഗ്ഗത്തില്‍ പള്ളിയോഗത്തിനുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ
സുപ്രധാനനിര്‍ദ്ദേശം തീര്‍ത്തും അവഗണിക്കപ്പെടുകയാണുണ്ടായത്.
അങ്ങനെ ആഗോളസഭയിലെ മൂന്നാം കാലഘട്ടത്തിനു
തുടക്കംകുറിച്ച വത്തിക്കാന്‍ കൗണ്‍സില്‍ അല്‌മേനികളില്‍ ഉണര്‍ത്തിവിട്ട പ്രത്യാശയൊന്നും
കേരളസഭയില്‍ സഫലമായിട്ടില്ലെന്നു ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. മാറ്റത്തിനു വിലങ്ങുതടികളായി
പ്രവര്‍ത്തിച്ച പുരോഹിതമേധാവികളെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നു.
കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ആശംസയും
ആര്‍ച്ച്ബിഷപ്പ് പൗവ്വത്തിലിന്റെ അവതാരികയും ഡോ. പി. സി. അനിയന്‍കുഞ്ഞ് എന്ന അല്‌മേനിയുടെ
പ്രവേശികയും കടന്നുവേണം പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്കു കടക്കാന്‍. താനുള്‍പ്പെടെയുള്ള സഭാനേതൃത്വത്തിനെതിരെ ഗ്രന്ഥകാരനുന്നയിക്കുന്ന
ആരോപണങ്ങളെക്കുറിച്ചും നവീകരണനിര്‍ദ്ദേശങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ തന്ത്രപരമായി
മൗനം പാലിക്കുന്നു. ആര്‍ച്ച് ബിഷപ്പിനാകട്ടെ, അതെക്കുറിച്ചൊക്കെ പറയാനുള്ളതിത്ര മാത്രം: ''ഈ ഗ്രന്ഥത്തില്‍
ഊന്നിപ്പറയുന്ന ഒരു കാര്യം ഇങ്ങനെയുള്ള സമിതികള്‍ ആലോചനാസമിതികള്‍ മാത്രമായാല്‍ പോരാ, അവ തീരുമാനങ്ങളെടുക്കുന്ന
സമിതികളായിരിക്കണമെന്നതാണ്. ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ സാഹചര്യങ്ങളില്‍ ഇതെത്ര പ്രായോഗികമാകുമെന്നു
പറയാനാവില്ല. വിഘടിതഗ്രൂപ്പുകളും നാമമാത്രവിശ്വാസികളും രാഷ്ട്രീയഭ്രമക്കാരും അരങ്ങുതകര്‍ക്കുന്ന
വേളയില്‍ ഇത്തരം സമിതികളെല്ലാം ശരിയായ തീരുമാനമെടുക്കാന്‍ പര്യാപ്തമാകുമോ എന്നു ചിന്തിക്കേണ്ടതാണ്.'' ഇന്ത്യയ്ക്കു സ്വാതന്ത്ര്യം
നല്‍കുന്ന കാര്യത്തില്‍ പണ്ടു സായിപ്പിനുണ്ടായിരുന്ന അതേ അങ്കലാപ്പ്!
ഇതിലും വിചിത്രമാണ് അല്‍മേനിയായ അനിയന്‍കുഞ്ഞിന്റെ
പ്രതികരണം. അദ്ദേഹമെഴുതുന്നു, ''നിയമപരമായി ഉപദേശകസമിതിയെങ്കിലും, പ്രയോഗത്തില്‍
തീരുമാനമെടുക്കുന്ന സമിതിയായി പള്ളിയോഗങ്ങള്‍ നിലനിന്നുപോരുന്നു.'' എങ്കില്‍പ്പിന്നെ
അതു നിയമപരംകൂടി ആക്കിയാലെന്താ എന്നു ചോദിച്ച് നമുക്കിദ്ദേഹത്തെ, ഈ കാരുണ്യവര്‍ഷത്തില്‍, വിഷമിപ്പിക്കാതിരിക്കാം.
വത്തിക്കാന്‍ സൂനഹദോസിനു മുമ്പുണ്ടായിരുന്ന സഭയിലെ അധികാരഘടനയെക്കുറിച്ചു വ്യക്തമായ
സൂചനകള്‍ പുസ്തകത്തിലുണ്ട്. വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട പത്താം പീയൂസ് മാര്‍പ്പാപ്പ
വൈദികാധികാരത്തെക്കുറിച്ചു പറയുന്നതിങ്ങനെ: ''സഭാംഗങ്ങളെ പഠിപ്പിക്കാനും നയിക്കാനുമുള്ള അവകാശവും
അധികാരവും ഹൈരാര്‍ക്കിക്കു മാത്രമുള്ളതാകുന്നു. ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം
അവര്‍ക്ക് ഒറ്റ അവകാശം മാത്രമേ ഉള്ളൂ: അധികാരികളെ അനുസരിക്കുകയും അവര്‍ക്കു പൂര്‍ണമായി
വിധേയരായിരിക്കുകയും ചെയ്യുക''(പുറം 48). ഇതു പാശ്ചാത്യലത്തീന്‍സഭയിലെ കാര്യം. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ
നമ്മുടെമേലും പിടിമുറുക്കി, ഈ ഭരണക്രമം. സുറിയാനികത്തോലിക്കരെ അതില്‍നിന്നു
മോചിപ്പിക്കുവാന്‍ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ചയാളാണ് മാര്‍ ളൂയീസ് പഴേപറമ്പില്‍.
എന്നാല്‍ എറണാകുളം വികാരിയാത്തിന്റെ ആദ്യമെത്രാനായി അധികാരമേറ്റപ്പോള്‍ ലത്തീന്‍സഭയുടെ
അതേ ഭരണശൈലി അദ്ദേഹവും സ്വീകരിക്കുകയാണുണ്ടായത്.
1918-ല്‍ ചില
അല്‍മായ നേതാക്കളൊത്തുകൂടി 'കത്തോലിക്കാ മഹാജനസഭ'(ഇപ്പോഴത്തെ എ. കെ. സി. സി.)യ്ക്കു രൂപം നല്‍കി. ഇതിനു
സഭയുടെ അംഗീകാരം കിട്ടാന്‍ അവരുടെ നേതാവ് തെള്ളിയില്‍ മാത്തൂച്ചന്‍ മാര്‍ പഴേപറമ്പിലിനെ
സമീപിച്ചു. കുറേയേറെ നേരം മാത്തൂച്ചനെ മുട്ടിന്മേല്‍ നിര്‍ത്തിയശേഷമാണ് ളൂയീസ് മെത്രാന്‍
പ്രസാദിച്ചതും 'കത്തോലിക്കാ
മഹാജനസഭ'യ്ക്ക്
അംഗീകാരം നല്‍കിയതും. അതും രണ്ടു വ്യവസ്ഥകള്‍ക്കു വിധേയമായി: ഒന്ന്, ''സഭയുടെയോ വൈദികരുടെയോ
കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. രണ്ട്: സംഘടനയുടെ അധ്യക്ഷന്‍ ബിഷപ്പുതന്നെ ആയിരിക്കും''(പുറം 49). അധികാരപ്രമത്തനായ
ഈ മെത്രാന്‍ ഇന്നും തന്റെ പിന്‍ഗാമികളിലൂടെ സഭയില്‍ വാണരുളുന്നു.
പഴയ ഒരനുഭവമാണിപ്പോള്‍ ഓര്‍മ്മയിലെത്തുന്നത്.
്യൂഞാനന്നു കോളേജില്‍ ബിരുദവിദ്യാര്‍ത്ഥി. മറ്റൊരു കോളേജില്‍ 'ഐക്കഫ്' എന്ന വിദ്യാര്‍ത്ഥിസംഘടന
നടത്തിയ ഒരു വര്‍ക്ക്ക്യാമ്പില്‍ ഞാനും പങ്കെടുത്തു. പത്തിരുപതു പേര്‍ ഒരാഴ്ച ഒരുമിച്ചു
താമസിച്ച് ഒരു പാവപ്പെട്ട കുടുംബത്തിനു വീടു പണിതു കൊടുക്കലായിരുന്നു പ്രധാന പരിപാടി.
ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങളിലൊരാളെപ്പോലെ പങ്കെടുത്ത ഒരു വൈദികനായിരുന്നു
നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹമെന്റെ മനസ്സില്‍ ഒരു മാതൃകാപുരോഹിതനായി സ്ഥാനം പിടിച്ചു.
പി.ജി.യും കഴിഞ്ഞ് ഞാന്‍ ജോലി തേടി ഗോവയിലേക്കു പോയി. അവിടെ ലൊയോള സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍
പഴയ മാതൃകാവൈദികന്‍ ബിഷപ്പായെന്ന വാര്‍ത്ത കേട്ട് ഏറെ സന്തോഷിച്ചു. മൂന്നു കൊല്ലംകൂടി
കഴിഞ്ഞ് ഞാന്‍ ആ ബിഷപ്പിന്റെ കീഴിലുള്ള കോളേജില്‍ത്തന്നെ ജോലിക്കായി ഇന്‍ര്‍വ്യൂവിനെത്തി.
അതില്‍ വിജയിച്ചയുടനെ പ്രിന്‍സിപ്പല്‍ എന്നോടു പറഞ്ഞു പിതാവിനെ പോയി കാണണമെന്ന്. പഴയ
ക്യാമ്പിന്റെ ഓര്‍മ്മക്കുളിരുമായി അരമനയില്‍ ചെന്ന ഞാന്‍ കൈകള്‍(കൂപ്പുന്നതിനു പകരം)
നീട്ടിപ്പിടിച്ച് ''അച്ചനെന്നെ
ഓര്‍മ്മയുണ്ടോ?'' എന്നു
ചോദിച്ച് ബിഷപ്പിന്റെ അടുത്തേക്കു ചെന്നു.
അദ്ദേഹത്തിന്റെ പ്രതികരണം വളരെ തണുപ്പനായിരുന്നു.
യാന്ത്രികമായി എന്തോ ഉപദേശിച്ചിട്ടെന്നെ തിരിച്ചയച്ചു. എന്റെ മനസൊന്നു തണുത്തത് എനിക്കുശേഷം
ബിഷപ്പിനെ കണ്ട അദ്ധ്യാപകന്‍ അയാളുടെ അനുഭവം പിന്നീടു പങ്കുവച്ചപ്പോഴാണ്. പണ്ട് ളൂയീസ്
മെത്രാന്‍ മാത്തൂച്ചനോടു ചെയ്തതുപോലെ, ബിഷപ്പ് അയാളെയും
മുട്ടിന്മേല്‍ നിര്‍ത്തുകയും തലയില്‍ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു. പഴയ സൗഹൃദമോര്‍ത്തിട്ടാവാം
എന്നെയാ പീഡനത്തില്‍ നിന്നൊഴിവാക്കിയത്.
സെബാസ്റ്റ്യന്‍സാര്‍ പുസ്തകത്തില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. വത്തിക്കാന്‍
കൗണ്‍സിലിന്റെ തുടക്കം. വിവിധവിഷയങ്ങളുടെ മുന്‍ഗണനാക്രമമാണ് ചര്‍ച്ചാവിഷയം. ഒട്ടാവിയാനി
എന്ന കര്‍ദ്ദിനാള്‍ പറഞ്ഞു, ''ആദ്യം നമുക്കു
പറയേണ്ടത് സഭയെക്കുറിച്ചും പാപ്പായെക്കുറിച്ചും കൂരിയായെക്കുറിച്ചുമാണ്. പിന്നീടു വിശ്വാസികളെക്കുറിച്ച്''(പുറം 54). പുരോഗമനവാദിയായ
ഒരു ബിഷപ്പ് പ്രതികരിച്ചതിങ്ങനെയാണ്, ''തിരുമേനീ, ഞങ്ങളുടെ പ്രതീക്ഷ
മാര്‍പ്പാപ്പായും മെത്രാന്മാരും വിശ്വാസികള്‍തന്നെ ആണെന്നാണ്. അതുകൊണ്ടാദ്യം ജ്ഞാനസ്‌നാനം
സ്വീകരിച്ച ദൈവജനത്തെക്കുറിച്ചും അവരുടെ പങ്കിനെക്കുറിച്ചും സംസാരിക്കാം'' (പുറം 55). വിശ്വാസികളെന്നാല്‍ തങ്ങളെ സേവിക്കാന്‍മാത്രം നിയുക്തരായ പ്രജകള്‍ മാത്രമാണെന്നു
കരുതുന്നവര്‍ ഇന്നും സഭയിലുണ്ടെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
വത്തിക്കാന്‍ കൗണ്‍സിലിനും അതിനെ പിന്തുടര്‍ന്നു നടന്ന ഭാരതസഭാസെമിനാറിനും ശേഷം
നടന്ന മറ്റൊരു സംഭവവും മെത്രാന്മാരുടെ ഈ സമീപനത്തിന് ഉദാഹരണമായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.
പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഘടന എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഒരു സര്‍വ്വേ നടന്നു.
അതിലൊരു മെത്രാന്റെ മറുപടി ഇങ്ങനെയായിരുന്നുവത്രേ, ''എന്റെ രൂപതയില്‍ അല്‌മേനികളെ കൂടാതെതന്നെ
എനിക്കൊരുപാട് പ്രശ്‌നങ്ങളുണ്ട്.'' അല്‍മേനികളെ കഴിവതും ഒഴിവാക്കി പുറത്തു നിര്‍ത്തേണ്ട പ്രശ്‌നക്കാരായി
കാണുന്ന അധികാരോന്മത്തന്‍!
ഇതിനൊക്കെ മാറ്റം വരുത്തുമെന്നു പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു 1987-ല്‍ റോമില്‍ നടന്ന, അല്‍മായരെക്കുറിച്ചുള്ള
മെത്രാന്‍സിനഡ്. അതും 'എല്ലാവരെയും
നിരാശപ്പെടുത്തി'(പുറം 56) എന്നു ഗ്രന്ഥകാരന്‍.
ഈ ലേഖകന് ഒരു സംഭവമോര്‍മ്മവരുന്നു. പ്രസ്തുത സിനഡില്‍ ഭാരതസഭയെ പ്രതിനിധീകരിച്ചു പങ്കെടുത്ത
ഏക അല്‍മേനിയായ ഈ ഗ്രന്ഥകാരന്‍ എസ്. ബി. കോളേജില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു.
അദ്ദേഹം റോമില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ഒരു സ്വീകരണം നല്‍കി.
സിനഡില്‍ താനുന്നയിച്ച കാര്യങ്ങളൊക്കെ വിവരിച്ചശേഷം അദ്ദേഹം പറഞ്ഞു. യൂറോപ്പിലാണ് സഭയിന്ന്
ഏറ്റവും ചൈതന്യവത്തായി നിലകൊള്ളുന്നത് എന്ന്. എങ്കില്‍ സഭാകേന്ദ്രം കേരളത്തിലേക്കു
മാറ്റണമെന്നു വാദിച്ചുകൂടായിരുന്നോ എന്നായിരുന്നു സരസനായ ഒരു പ്രൊഫസറുടെ(കെ. കെ. ഫ്രാന്‍സിസ്)
ചോദ്യം. ഈ നര്‍മ്മഭാഷണം കാര്യമായെടുത്ത ശുദ്ധമനസ്‌കനായ പ്രിന്‍സിപ്പലച്ചന്‍ (ഫാ. പുളിക്കപ്പറമ്പില്‍)
പ്രതികരിച്ചത് പാരമ്പര്യവും ബൈബിള്‍ വചനങ്ങളുമനുസരിച്ച് കേന്ദ്രം വത്തിക്കാന്‍തന്നെ
ആയിരിക്കണം എന്നാണ്.
അന്ന് അതൊക്കെ വെറും തമാശയായി തോന്നിയെങ്കിലും പ്രൊഫസറുടെ ചോദ്യത്തിലൂടെ വെളിപ്പെടുന്ന
ഒരു സത്യമുണ്ട്. അല്‍മായരെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യന്‍സാര്‍ വത്തിക്കാനില്‍ പോയതും
പറഞ്ഞതുമൊന്നും ഇവിടുള്ള അല്മായസമൂഹം പൊതുവേ അത്ര കാര്യമായെടുത്തിരുന്നില്ല. ഇതു സാറിനോടുള്ള
സ്‌നേഹക്കുറവുകൊണ്ടൊന്നുമായിരുന്നില്ല. മെത്രാന്മാരുടെ സദസ്സില്‍ പോയി, അവര്‍ തങ്ങളുടെ
കുഞ്ഞാടു മാത്രമെന്നു കരുതുന്ന ഒരു അല്‍മേനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന ഞങ്ങളുടെയൊക്കെ
ബോധ്യമായിരുന്നു യഥാര്‍ത്ഥ കാരണം. മെത്രാന്‍സിനഡ് അല്‍മായരുടെ വിളിയും ദൗത്യവും എന്താണെന്ന്
വ്യക്തമാക്കിയെങ്കിലും 'ഇതേക്കുറിച്ചുള്ള
കാര്യമായ ചര്‍ച്ചയോ പഠനമോ അല്‍മായരുടെ നേതൃത്വവേദികളില്‍പോലും നടക്കുന്നില്ല'(പുറം 89) എന്നാണ് സാറിന്റെ
മനോവിഷമം. എന്തിന് അവരിതൊക്കെ നടത്തണം? മാറ്റമുണ്ടാകണമെങ്കില്‍ തിരുമേനിമാരുടെ മനസ്സുമാറണം
എന്നാണല്ലോ സാറുതന്നെ പറഞ്ഞുവയ്ക്കുന്നത്. ''ഹൈരാര്‍ക്കിയുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടായെങ്കില്‍
മാത്രമേ അല്‍മായരുടെ മാന്യതയും അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെടുകയുള്ളു'' എന്ന കാര്യത്തില്‍
അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അതുകൊണ്ടാവാം ഇതേ ലക്ഷ്യത്തോടെ കേരളത്തില്‍ അല്‍മായരുടെ
നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന സഭാനവീകരണപ്രസ്ഥാനങ്ങളെക്കുറിച്ച്
ഗ്രന്ഥകാരന്‍ മൗനം പാലിക്കുന്നത്.
സഭയുടെ അരമനക്കോടതികളിലാണ് അല്‍മേനികള്‍ ഏറെ വിവേചനമനുഭവിക്കുന്നത്. 1999-ല്‍ ചങ്ങനാശേരിയില്‍
ഒരു അരമനക്കോടതിവിധി പുറത്തായി. ഒരു വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ
ഗര്‍ഭിണിയാക്കി എന്നായിരുന്നു പരാതി. സംഭവം നടന്നെന്നു ബോധ്യപ്പെട്ട അരമനക്കോടതി വൈദികനില്‍ കണ്ടെത്തിയ കുറ്റം അയാള്‍ തന്റെ (പെണ്‍കുട്ടിയുടെയല്ല)
'കന്യാത്വ'വും സല്‍പ്പേരും
കളങ്കപ്പെടുത്തി എന്നായിരുന്നു. അതിനയാള്‍ക്കു വിധിച്ചത് ചെറിയ ചില പ്രായശ്ചിത്തങ്ങള്‍
മാത്രം, പെണ്‍കുട്ടിക്ക്
പര്യാപ്തമായ പ്രതിഫല (റെമ്യൂണറേഷന്‍)വും. ഈ അരമനരഹസ്യം പുറത്തുകൊണ്ടുവന്ന ഈ ലേഖകനെ
ഗ്രന്ഥകാരനന്ന് നേരിട്ട് അനുമോദിച്ചത് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, തികച്ചും അല്‍മായവിരുദ്ധമായ
അരമനക്കോടതികളെക്കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നേയില്ല.
''സാമ്പത്തികകാര്യങ്ങളുടെ
ഭരണം അല്‍മായര്‍ക്കു വിട്ടുകൊടുക്കുകയെന്നതാണ് സഭയുടെ പുതിയ നിലപാട്'' (പുറം 144). എന്നാണ് ഗ്രന്ഥകാരന്‍
വെളിപ്പെടുത്തുന്നത്. പക്ഷേ, കേരളസഭയില്‍ അത്തരം കാര്യങ്ങളൊക്കെ കൈവയ്പ്പുള്ളവരുടെ കൈപ്പിടിയിലാണ്.
''പള്ളിവക
വസ്തുക്കളുടെ സൂക്ഷിപ്പും പരിപാലനവും മുഖ്യമായും കൈക്കാരന്റെ ചുമതലയും ഉത്തരവാദിത്തവുമായിരിക്കണ''മെന്ന (പുറം 144) ശ്രദ്ധേയമായ നിര്‍ദ്ദേശംപോലും
അംഗീകരിക്കപ്പെട്ടില്ല. കേരളത്തിലെ മത-സമുദായ സംഘടനകളില്‍ സാമ്പത്തികകാര്യങ്ങളില്‍
ആരെയും കണക്കു ബോധിപ്പിക്കാന്‍ ബാധ്യതയില്ലാത്ത അപൂര്‍വ്വം ചിലതിലൊന്നാണ് കത്തോലിക്കാസഭ.
ഈ സ്ഥിതിയില്‍ മാറ്റം വരുത്താനുദ്ദേശിച്ചുണ്ടാക്കിയതാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട്(ജസ്റ്റീസ്
വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കമ്മീഷന്റെ 'കേരള ക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും
സംബന്ധിച്ച ട്രസ്റ്റ് ബില്‍', കരടുനിയമം). ധനവിനിയോഗകാര്യങ്ങളില്‍ അല്‍മേനികള്‍ക്കും പങ്കാളിത്തമുറപ്പാക്കുന്ന
പ്രസ്തുത ബില്ലിനെക്കുറിച്ചും ഗ്രന്ഥകാരന്‍ മൗനംപാലിക്കുന്നു.
വൈദികാധിപത്യത്തില്‍നിന്നുള്ള മോചനത്തിനായി പുസ്തകത്തിലുള്ള ഒരേയൊരു മാര്‍ഗ്ഗം
അല്‍മേനികള്‍ അല്‍മായ ദൈവശാസ്ത്രം പഠിക്കുക എന്നുള്ളതാണ്. പക്ഷേ സാറുതന്നെ സമ്മതിക്കുന്നത്, തകരാറ് അല്‍മേനികളുടെ
ഭാഗത്തല്ല, പുരോഹിതമേലാളരുടെ
ഭാഗത്താണെന്നാണല്ലോ. അവരെ നേരെയാക്കാനെന്താണു വഴി? പണ്ട് സാധു ഇട്ടിയവിര പറഞ്ഞ ഒരു കഥയുണ്ട്.
ഒരു മെത്രാനു നടുവേദന. ചവിട്ടിത്തിരുമ്മണമെന്നു വൈദ്യന്‍. പക്ഷേ, തിരുമേനിയില്‍
കാലുവയ്ക്കാന്‍ വിശ്വാസികളാരും തയ്യാറല്ല. ഒടുവില്‍ തിരുമ്മറിയാവുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന്‍
വന്നു തിരുമേനിയുടെമേല്‍ കാല്‍വയ്പ്പുനടത്തി രോഗം ഭേദമാക്കി. അപ്പോള്‍ തിരുമ്മറിയാവുന്ന, അമിതാധികാരത്തെ
ചോദ്യം ചെയ്യുന്ന, അല്‍മേനികളുടെ
കാല്‍വയ്പ്പിലൂടെയേ മെത്രാന്മാരും അങ്ങനെ സഭയും നവീകരിക്കപ്പെടുകയുള്ളു. അതിന് അല്‍മേനികളുടെ
അടിമബോധം മാറണം. അതിനൊരുപക്ഷേ അല്‍മായദൈവശാസ്ത്രമൊക്കെ പ്രയോജനപ്പെട്ടേക്കും.
ഈ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും സെബാസ്റ്റ്യന്‍സാറിന്റെ ആത്മാര്‍ത്ഥതയെയും
അല്‍മായമോചനത്തിനായുള്ള പ്രതിജ്ഞാബദ്ധതയെയും ഉള്ളുനിറഞ്ഞ ആദരവോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)